രൂക്ഷമായ വന്യമൃഗശല്യം: വനം വകുപ്പ് ഓഫിസ് ഉപരോധിച്ചു
പുല്‍പ്പള്ളി: നടവയല്‍ മേഖലയില്‍ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടവയല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പള്ളി ഇലക്ട്രിക് കവലയിലെ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. മാസങ്ങളായി നടവയല്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായിട്ടും ശാശ്വത പരിഹാരം കാണാന്‍ തയാറാകാത്ത വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കാട്ടാന നശിപ്പിച്ച തെങ്ങും കമുകും ഉള്‍പ്പെടെയുള്ളവയുമായി വനം വകുപ്പ് ഓഫിസ് പരിസരത്തെത്തിയാണ് ഉപരോധം നടത്തിയത്. പ്രതിഷേധ സമരം നടവയല്‍ ഹോളി ക്രോസ് ദേവാലയ വികാരി ഫാദര്‍ ബെന്നി മുതിരക്കാലായില്‍ ഉദ്ഘാടനം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഉപരോധം അവസാനിപ്പിക്കുകയുള്ളുവെന്ന് കര്‍ഷകര്‍ പറഞ്ഞു. ഫാദര്‍ ജോണ്‍സണ്‍ മണിയങ്കോട്ട്, സുനില്‍ ജോണ്‍, സന്തോഷ് ആചാരി, ഗ്രേഷ്യസ് നടവയല്‍, പൂതാടി ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എ. ഉണ്ണികൃഷ്ണന്‍, മേഴ്‌സി സാബു, ബിന്ദു സജീവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."