'ചികിത്സിക്കാനാവാതെ' കോട്ടയം മെഡിക്കല്‍ കോളജ് സിറിഞ്ച്, സൂചി, പഞ്ഞി തുടങ്ങിയവ പുറത്തുനിന്നു വാങ്ങണം
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ ചികിത്സാ സംവിധാനങ്ങള്‍ക്ക് അഭാവം. കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് മരുന്ന് കുത്തിവയ്ക്കുന്നതിനുള്ള സിറിഞ്ച്, സൂചി, പഞ്ഞി, മുറിവില്‍ വച്ചുകെട്ടുന്ന കോട്ടണ്‍ തുണി തുടങ്ങിയവയ്ക്കാണ് ക്ഷാമം നേരിടുന്നത്.
സംഭവത്തെ തുടര്‍ന്ന് രോഗികള്‍ പുറത്ത് നിന്നും വാങ്ങി നല്‍കിയാലെ കുത്തിവയ്പ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടക്കുകയുള്ളു.
ഒരാഴ്ചയായി സിറിഞ്ചും സൂചിയും പഞ്ഞിയും കോട്ടണ്‍ തുണിയും ലഭിക്കാതായിട്ട്. ആയിരക്കണക്കിന് രോഗികളാണ് വാര്‍ഡുകളില്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ വേണ്ടത്ര മരുന്നുകളുടെ ക്ഷാമത്തിന് പുറമെയാണ് നിലവില്‍ സിറിഞ്ചും സൂചിയും ഇല്ലാതായിരിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗികള്‍ ഒട്ടുമിക്ക മരുന്നുകുളം പുറത്ത് നിന്നുവാങ്ങി നല്‍കുകയാണ്. ഓരോ ദിവസവും മരുന്നിനായും രോഗിയുടേയും കൂട്ടിരിപ്പുകാരുടേയും ഭക്ഷണത്തിനായും വന്‍തുക തന്നെ ചിലവാകും.
സ്‌കാന്‍, എക്‌സറെ, ലാബ് പരിശോധന തുടങ്ങിയ ഇനത്തിലും വന്‍തുക ചിലവാകുന്നുണ്ട്. ഇതിനു പുറമെ സിറിഞ്ചും സൂചിയുമൊക്കെ പുറത്തു നിന്നും വാങ്ങി നല്‍കേണ്ടി വരുന്നത് രോഗികള്‍ക്ക് കനത്ത സാമ്പത്തിക ഭാരത്തിന് ഇടയാക്കിരിക്കുകയാണ്.
ആശുപത്രിയില്‍ വിവിധ പ്രതിരോധ കുത്തിവയ്‌പെടുക്കാന്‍ എത്തുന്നവരും സിറിഞ്ചും സൂചിയും വാങ്ങിക്കൊണ്ട് വരണം.
ഏതാനും മാസം മുമ്പും ആശുപത്രിയില്‍ ഈ സ്ഥിതി അനുഭവപ്പെട്ടിരുന്നു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് പഞ്ഞിയും തുണിയുമൊക്കെ എത്തിയത്. ചികിത്സ സംവിധാനങ്ങളുടെ അഭാവം നേരിടുമ്പോഴും ബന്ധപ്പെട്ടവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."