യുവജന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യവുമായി യുവജന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. റോഡ് നവീകരണം പൂര്‍ത്തീകരിക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി വിജയന് അധ്യക്ഷത വഹിച്ചു. എന്‍.കെ ഗോകുല്‍ദാസ്, ടി.പി കുഞ്ഞിരാമക്കുറുപ്പ്, ദേവരാജ് കന്നാട്ടി, പി.പി വിധുന്ലാല്, എ.പി പ്രകാശന്, പി.ടി രവി, ടി.കെ വിനോദന്‍, പി.പി പ്രദീപന്, എസ് ആനന്ദ്, വി.പി ബിജേഷ്, മാണിക്കാം കണ്ടി രജീഷ്, എം.കെ രാഹുല്‍, നിബിന്‍കുമാര്‍, സി.കെ വരുണ്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി എന്‍.കെ ഗോകുല്‍ദാസ് (ചെയര്മാന്), പി.പി വിധുന്ലാല്(കണ്‍വീനര്‍), എ.പി പ്രകാശന്(ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."