HOME
DETAILS
MAL
വെള്ളക്കെട്ട് നീക്കാന്‍ നടപടിയില്ല; ഡ്രൈവര്‍മാര്‍ ദുരിതത്തില്‍
backup
June 13 2017 | 22:06 PM
കാഞ്ഞങ്ങാട്: പാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കാന്‍ നടപടികളില്ലാതെ വന്നതോടെ ഡ്രൈവര്‍മാര്‍ ദുരിതത്തിലായി. നഗരത്തില്‍ കെ.എസ്.ടി.പി നേതൃത്വത്തില്‍ നവീകരിച്ച പാതയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒരാഴ്ചയിലധികമായി പാത വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്.
നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രധാന പാതയില്‍ കിഴക്കു ഭാഗത്താണ് പാത നവീകരണത്തിലെ അശാസ്ത്രീയത കാരണം വെള്ളക്കെട്ട് രൂപപ്പെട്ടത്.
നൂറു മീറ്ററോളം നീളത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ചെറുകിട വാഹനങ്ങള്‍ പകുതിയും മുങ്ങുന്ന അവസ്ഥയിലാണുള്ളത്. വലിയ വാഹനങ്ങള്‍ ഇതു വഴി കടന്നു പോകുമ്പോള്‍ കാല്‍നട യാത്രക്കാരും സമീപത്തെ കടകളും ചെളിവെള്ളം കാരണം ദുരിതം അനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."