HOME
DETAILS
MAL
യുവജന സെമിനാര്‍ 15ന്
backup
June 13 2017 | 22:06 PM
കോഴിക്കോട്: 'യുവാക്കളുടെ ഇന്ത്യ; 2020ലേക്കുള്ള കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന യുവജന സെമിനാര്‍ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി വിജയ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ പത്തിന് കെ.പി കേശവമേനോന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ രാഘവന് എം.പി അധ്യക്ഷനാകും. നെഹ്റു യുവകേന്ദ്ര മുന്‍ ഡയറക്ടര്‍ ജനറല്‍ വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര സര്‍വകലാശാല ഡീന്‍ ഡോ. അമൃത് ജി. കുമാര്‍, കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ പി.വി വത്സരാജ്, കരിയര്‍ വിദഗ്ധന്‍ എം.എസ് ജലീല്‍, ബാബു പള്ളിപാട്, എം. അനില്‍കുമാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."