ബാബരി കേസ്: വാദം തത്സമയം ചിത്രീകരിച്ചുകൂടേയെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക കേസ് വാദം ലൈവ് ടെലികാസ്റ്റിങ് നടത്താന്‍ സാധ്യമാണോയെന്ന് പരിശോധിക്കാന്‍ രജിസ്ട്രിയോട് സുപ്രിം
കോടതി. ഇതു സംബന്ധിച്ച് ആര്‍.എസ്.എസ് നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്.
കേസില്‍ താല്‍പര്യമുള്ള രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും വാദം കാണാന്‍ കഴിയില്ലെന്നും അതിനാല്‍ ലൈവ് ടെലികാസ്റ്റിങ് അനിവാര്യമാണെന്നും ഗോവിന്ദാചാര്യയുടെ അഭിഭാഷകന്‍ വികാസ് സിങ് വാദിച്ചു.
ലൈവ് ടെലികാസ്റ്റിങ് ഈ ഘട്ടത്തില്‍ സാധ്യമല്ലെങ്കില്‍ നടപടികള്‍ വീഡിയോ റെകോര്‍ഡ് ചെയ്യുകയെങ്കിലും ചെയ്യണമെന്നും വികാസ് സിങ് വാദിച്ചു. തുടര്‍ന്ന് ലൈവ് ടെലികാസ്റ്റിങ് നടപ്പാക്കാനാവുമോ ഇല്ലയോ എന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."