ബല്‍റാമിനെതിരേ വടിയെടുത്തു മുല്ലപ്പള്ളി
കോഴിക്കോട്: ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞ വി.ടി ബല്‍റാം എം.എല്‍.എ ക്കെതിരേ വടിയെടുത്ത് കെ.പി.സി.സി പ്രസിഡണ്ട്. രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച വി.ടി ബല്‍റാമില്‍ നിന്ന് വിശദീകരണം തേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
എല്ലാവരും പാര്‍ട്ടിക്ക് വിധേയരാണെന്ന് ബല്‍റാം ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെത് വ്യക്തിപരമായ അഭിപ്രായമാണെന്നും രാഹുലിന്റെ ജനാധിപത്യ നിലപാടാണ് വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തന്റെ അഭിപ്രായം പാര്‍ട്ടിക്ക് മേല്‍ രാഹുല്‍ അടിച്ചേല്‍പ്പിക്കുകയല്ല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ പര്യടനത്തിനിടെയാണ് രാഹുല്‍ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 'കേരളത്തിലെ സ്ത്രീകളും പുരുഷന്മാരും ശബരിമലയെ ഏറെ വൈകാരികമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വവും വിഷയത്തെ വൈകാരികമായാണ് സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."