മുന്‍കൂര്‍ കോപ്പി കൊടുത്തില്ല; പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു
നീലേശ്വരം: കൗണ്‍സലര്‍മാര്‍ക്കു മുന്‍കൂര്‍ കോപ്പി കൊടുക്കാതെ വന്ന പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചു. മുണ്ടേമ്മാട് റോഡ് പാലം താഴ്ന്ന് അപകട സ്ഥിതിയിലാകുന്ന കാര്യം ചൂണ്ടിക്കാട്ടി സി.പി.എം കൗണ്‍സലര്‍ പള്ളിക്കര രണ്ടാം വാര്‍ഡ് കൗണ്‍സലര്‍ കെ.വി ഉഷ കൊണ്ടുവന്ന പ്രമേയത്തിനാണ് അവതരണാനുമതി നിഷേധിച്ചത്. അജന്‍ഡകള്‍ പൂര്‍ത്തിയായതിനു ശേഷം പ്രമേയ കാര്യം ചെയര്മാന് കൗണ്‍സിലിനെ അറിയിച്ചു. ഉടനെ തന്നെ ക്രമപ്രശ്നവുമായി എഴുന്നേറ്റ എറുവാട്ട് മോഹനന്, അംഗങ്ങള്‍ക്ക് കോപ്പി നല്‍കാതെ പ്രമേയം അവതരിപ്പിക്കുന്നതിനെ ചോദ്യം ചെയ്തു. തനിക്കും അഞ്ചു മിനുട്ടു മുന്‍പു മാത്രമാണ് കോപ്പി കിട്ടിയതെന്നു പറഞ്ഞ ചെയര്മാന് അവതരണാനുമതി നിഷേധിച്ചു.
പ്രധാനപ്പെട്ട വിഷയമാണെന്നു കെ.വി ഉഷ വിശദീകരിച്ചെങ്കിലും ചെയര്മാന് ചെവിക്കൊണ്ടില്ല. പ്രമേയം അടുത്ത യോഗത്തിലേക്കു മാറ്റിയതായി അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."