HOME
DETAILS

വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടി.കെ.ഹംസയെത്തിയേക്കും, വൈദ്യര്‍ അക്കാദമിയില്‍ ഹുസൈന്‍ രണ്ടത്താണിയും

  
backup
September 16 2019 | 16:09 PM

vakhaf-board-chairman-t-k-hamza

കൊണ്ടോട്ടി: കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അഡ്വ.ടി.കെ.ഹംസയെ പരിഗണിച്ചേക്കും. പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി അടുത്തമാസം പൂര്‍ത്തിയാകുന്നതോടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍ വന്നത്. അഞ്ച് വര്‍ഷമാണ് വഖഫ് ബോര്‍ഡിന്റെ കാലാവധി.

അഡ്വ.ടി.കെ.ഹംസ, കാന്തപുരം വിഭാഗം പ്രതിനിധി ഡോ.ഹുസൈന്‍ രണ്ടത്താണി എന്നിവരുടെ പേരുകളാണ് ചെയര്‍മാന്‍ സ്ഥനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതില്‍ സി.പി.എം ടി.കെ.ഹംസയുടെ പേരാണ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ വകുപ്പ് മന്ത്രിക്ക് ഹുസൈന്‍ രണ്ടത്താണിയോടാണ് താല്‍പര്യം. മോയീന്‍കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാനായ ടി.കെ.ഹംസ അഭിഭാഷകനും ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹമുള്ളയാളുമാണ്. മുസ്‌ലിം വിഭാഗത്തിലെ സംഘടനകള്‍ക്കെല്ലാം സ്വീകാര്യനായ പ്രതിനിധി എന്ന നിലയിലാണ് ടി.കെ.ഹംസയെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥനത്തിന് പുറമെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കൂടി കാന്തപുരം വിഭാഗത്തിന് നല്‍കുന്നതും മറ്റു സംഘടനകളുടെ എതിര്‍പ്പിന് കാരണമാകുമെന്ന് പാര്‍ട്ടി കരുതുന്നു. അതിനാലാണ് സ്വീകാര്യനായ പ്രതിനിധി എന്ന നിലയില്‍ ടി.കെ.ഹംസയെ പരിഗണിക്കുന്നത്. അങ്ങനെ എങ്കില്‍ ഹുസൈന്‍ രണ്ടത്താണിയെ വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ സ്ഥനത്തേക്ക് പരിഗണിക്കാനാണ് സാധ്യത.

വഖഫ് നിയമം അനുശാസിക്കുന്നപ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ 10 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡ് ഭരണസമിതി. ബോര്‍ഡിലെ അംഗങ്ങളെയും സെക്രട്ടറിയെയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറെയും സംസ്ഥാന സര്‍ക്കാറാണ് നിയമിക്കുന്നത്. ബോര്‍ഡിന്റെ അധ്യക്ഷനെ അംഗങ്ങളാണ് തെരഞ്ഞെടുക്കുക. മുസ്‌ലിം വിഭാഗത്തില്‍ പെട്ട ഒരു എം.പി,രണ്ടു എം.എല്‍.എമാര്‍,കേരള ബാര്‍ കൗണ്‍സിലില്‍ നിന്നും മുസ്‌ലിം അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ലിമായ ഒരു അഭിഭാഷകന്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകള്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍,ശരീഅത്ത് നിയമം അറിയുന്ന സമൂഹിക പ്രവര്‍ത്തകനായ ഒരാളും, സുന്നി,ഷിയാ വിഷയങ്ങളില്‍ അറിവുള്ള ഒരാളും, ഗവസെക്രട്ടറി ഉള്‍പ്പെടുന്നവരുമാണ് വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago