കേരളീയ മുന്നേറ്റത്തിനു കാരണം ഭൂപരിഷ്കരണം: കോടിയേരി
കണ്ണൂര്‍: ഭൂപരിഷ്കരണം നടന്നതിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ പരിഷ്കരണമാണു കേരളത്തിലെ 50 ലക്ഷത്തോളം ജനങ്ങള്‍ വിദേശരാജ്യത്ത് ജോലിയെടുക്കാന്‍ പ്രാപ്തരാക്കിയതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജില്ലാ ലൈബ്രറി ഇ.എം.എസ് ചെയര്‍ സംഘടിപ്പിച്ച ഇ.എം.എസിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനു മുന്നേറാന്‍ സാധിച്ചത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ തുടങ്ങിയ കാഴ്ചപ്പാടാണ്. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരുകളും ഇ.എം.എസ് സര്‍ക്കാരിന്റെ തുടര്പ്രവര്ത്തനമാണു നടത്തിയത്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവര്‍ത്തനമാണു പിണറായി സര്‍ക്കാര്‍ നടത്തുന്നത്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള പട്ടിജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെയും ആദിവാസി വിഭാഗത്തിന്റെയും ഉന്നമനത്തിന് നിരവധിയായ പദ്ധതികളാണു നടപ്പാക്കുന്നത്. ഇത്തരം കാഴ്ചപ്പാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂവെന്നും കോടിയേരി വ്യക്തമാക്കി.
കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. ഇ.എം.എസ് 44 ലൈബ്രറികളുടെ പ്രവര്‍ത്തക സംഗമം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് ചെയറിന്റെ ലോഗോ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രകാശനം ചെയ്തു. സെമിനാറില്‍ ഡോ. വി.പി.പി മുസ്തഫ, ഡോ. സി. ബാലന്, ഡോ. പി. മോഹന്‍ദാസ്, ജി.ഡി മാഷ് എന്നിവര്‍ വിഷയാവതരണം നടത്തി. പി.കെ ബൈജു, എ പങ്കജാക്ഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."