ആറളം ഫാം സമരം ഒത്തുതീര്‍ന്നു
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ആറളം ഫാം തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. കലക്ടര്‍ മീര്‍ മുഹമ്മദലി, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ ഡോ. പി പുകഴേന്തി എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം നേരത്തേ സ്ഥിരപ്പെടുത്താന്‍ ബാക്കിയുള്ള 10 തൊഴിലാളികളെ സ്ഥിരപ്പെടുത്താനും നിലവിലെ 34 പ്ലാന്റേഷന് തൊഴിലാളികളെ കാര്‍ഷിക തൊഴിലാളികളാക്കി മാറ്റാനുമുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. സ്ഥിരപ്പെടുത്തിയതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതു വരെ പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി അംഗീകരിച്ച വേതനം ഇവര്‍ക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 30നു മുമ്പ് പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും. ആറളം ഫാമിന്റെ വികസനത്തിന് സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നബാര്‍ഡിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."