ജിഷ്ണു കേസ് സി.ബി.ഐക്ക് വിടാന്‍ ഒരുക്കം: മുഖ്യമന്ത്രി
കോഴിക്കോട്: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ നിയമ തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ഡി.ജി.പിയേയും ജിഷ്ണുവിന്റെ പിതാവിനേയും അറിയിച്ചിട്ടുണ്ട്.
സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനനുനേരെ ബോംബേറ് നടന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നേരത്തെ ജിഷ്ണു പ്രണോയിയുടെ അച്ഛന് അശോകന് ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അശോകന് മുഖ്യമന്ത്രിക്ക് കത്തും നല്കി. ഡി.ജി.പിയുമായി ആലോചിച്ചിട്ട് സി.ബി.ഐ അന്വേഷണ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന്് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അശോകന് കൂടികാഴ്ചക്ക്് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."