കുടിവെള്ളടാങ്ക് പൊട്ടി; വലഞ്ഞത് 16 കുടുംബങ്ങള്‍
മലപ്പുറം: കുടിവെള്ള ടാങ്ക് പൊട്ടിയത് മൂലം കുടിവെള്ളം മുട്ടി പതിനാറോളം കുടുംബങ്ങള്‍. പൊന്മള പഞ്ചായത്തിലെ ചാപ്പനങ്ങാടിയില്‍ കുടിവെള്ള ടാങ്കു തകര്‍ന്നതാണ് പതിനാറോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. മേലേ ലക്ഷംവീടു കുടിവെളള പദ്ധതി പ്രകാരം അഞ്ചാം വാര്‍ഡില്‍ സ്ഥാപിച്ച ടാങ്കാണു 10 ദിവസം മുമ്പു തകര്‍ന്നത്.
മൂന്നു വര്‍ഷം മുമ്പാണ് ഇവിടെ ടാങ്ക് സ്ഥാപിച്ചത്. പഴയ ടാങ്കാണു സ്ഥാപിച്ചതെന്നും ഇതു കൊണ്ടാണു വേഗം പൊട്ടാന്‍ കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു. മുപ്പതോളം കുടുംബങ്ങളാണ് ഇതില്‍ നിന്ന് വെളളമെടുത്തിരുന്നത്. ഇവരില്‍ ലക്ഷംവീടു കോളനിയിലെ പതിനാറോളം കുടുംബങ്ങള്‍ ഇപ്പോള്‍ സമീപത്തെ പൊതുകിണറില് നിന്നു വെള്ളം കോരിയെടുക്കുകയാണു ചെയ്യുന്നത്.
ഇതോടെ കിണറ്റില്‍ ജലനിരപ്പു താഴ്ന്നിട്ടുണ്ട്. അടിയന്തിരമായി ടാങ്ക് മാറ്റി സ്ഥാപിച്ചു കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇതുസംബന്ധിച്ച് ഓവര്‍സിയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന് പറഞ്ഞു. ഉടനെ ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."