നിലമ്പൂര്‍ ജില്ലാ ആശുപത്രി യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ഇന്നലെ നടന്ന എച്ച്.എം.സി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് വിലക്കേര്‍പ്പെടുത്തി. പി.വി അന്‍വര്‍ എംഎല്‍എ കൂടി പങ്കെടുത്ത യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഷേധത്തിന് കാരണമായി.
യോഗം തുടങ്ങി ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരും എത്തി. ഫോട്ടോ എടുക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്നും എച്ച്.എം.സി.യുടെ തീരുമാനമാണെന്നും പ്രസിഡന്റ് അറിയിച്ചു. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും എച്ച്.എം.സി.യുടെ തീരുമാനമാണെന്നും അറിയിക്കുകയായിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകുകയായിരുന്നു.
യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് പ്രതിഷേധമറിയിച്ചു. തനിക്ക് വ്യക്തിപരമായി മാധ്യമപ്രവര്‍ത്തകര്‍ എച്ച്.എം.സി യോഗത്തില്‍ പങ്കെടുക്കുന്നതിന് യോജിപ്പാണെന്നും എച്ച്.എം.സി തീരുമാനം തന്നെ അറിയിച്ചപ്പോള്‍ താനത് മാധ്യമങ്ങളെ അറിയിച്ചുള്ളൂവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും, എച്ച്.എം.സി അംഗങ്ങളുടെയും നടപടിയില്‍ നിലമ്പൂര്‍ പ്രസ്ക്ലബ് പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള സംസ്ഥാന തലത്തിലുള്ള വെല്ലുവിളികളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂയെന്ന് ഭാരവാഹികള്‍ വിലയിരുത്തി. പ്രസിഡന്റ് തോമസ്കുട്ടി ചാലിയാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."