കാബൂളില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടനം; 26 മരണം
യു.എസ് എംബസിയും നാറ്റോ ആസ്ഥാനവുമുള്ള ഗ്രീന്‍സോണില്‍ നടത്തിയ
ചാവേറാക്രമണത്തില്‍
22 പേരും കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് അശ്റഫ് ഗനി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരെ താലിബാന് നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 26 മരണം. 42 പേര്‍ക്ക് പരുക്കേറ്റു.
പ്രസിഡന്റ് ഗനിയെ ലക്ഷ്യമിട്ടു മോട്ടോര്‍ സൈക്കിളില്‍ വന്ന ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സൈനികരാണ്. കുട്ടികളും ഇതിലുണ്ട്. റാലി എത്തിച്ചേര്‍ന്ന സ്ഥലത്തെ പ്രവേശനകവാടത്തിലായിരുന്നു സ്ഫോടനം.
യു.എസ് എംബസിയും നാറ്റോ ആസ്ഥാനവുമുള്ള ഗ്രീന്‍സോണില്‍ താലിബാന് ചാവേറാക്രമണം നടത്തിയിരുന്നു. അവിടെ 22 പേര് കൊല്ലപ്പെട്ടു. സമാധാനചര്‍ച്ചയില്‍ നിന്ന് ട്രംപ് പിന്മാറിയതോടെ ആക്രമണം നടത്തുമെന്ന് താലിബാന് മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."