അഭയയുടെ മൃതദേഹത്തില്‍ മുറിവുണ്ടായിരുന്നു
മൊഴി മാറ്റി പറയാനും സമ്മര്‍ദ്ദം ഉണ്ടായി
തിരുവനന്തപുരം: അഭയ കേസിന്റെ പല ഘട്ടങ്ങളിലും മൊഴി മാറ്റി പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ വെളിപ്പെടുത്തി. തന്നെ ഒറ്റപ്പെടുത്തുകയും തനിക്ക് നേരെ കല്ലെറിയുകയും വരെ ചെയ്തു.
കുടുംബത്തെ വരെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം സാക്ഷിമൊഴികള്‍ മാറ്റി പറയിപ്പിക്കുന്നതെന്നും ത്രേസ്യാമ്മ പറഞ്ഞു. ആദ്യം കാണുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്താണ് മുറിവുണ്ടായിരുന്നതെന്നും ത്രേസ്യാമ്മ ഇന്നലെ കോടതിയില്‍ മൊഴി നല്കി. താനും സഹഅധ്യാപികയും കൂടിയാണ് മൃതദേഹം കാണാന്‍ പയസ് ടെന്ത് കോണ്‍വെന്റിലേക്ക് ചെന്നത്. കിണറിനു സമീപം ബെഡ്ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു അപ്പോള്‍ മൃതദേഹം.
കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ് ബെഡ്ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചത്. മുഖവും കഴുത്തിന്റെ ഭാഗവുമാണ് കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു. ത്രേസ്യാമ്മ കോടതിയില്‍ പറഞ്ഞു.
പ്രതികളായ വൈദികര്‍ക്കെതിരേ വിദ്യാര്‍ഥിനികള്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നു. അവരുടെ സ്വാഭാവരീതിയും തങ്ങളോടുള്ള നോട്ടവും ശരിയല്ലെന്നാണ് പറഞ്ഞിരുന്നത്.
വൈദികര്‍ക്കെതിരേ മൊഴി നല്‍കിയതിന് തനിക്കെതിരേ പല ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല.
താന്‍ അവിവാഹിതയായതുകൊണ്ട് തന്നെ പ്രതിഭാഗത്തിന്റെ ഭീഷണികളെ ഭയമില്ലെന്നും ത്രേ്യസ്യാമ്മ പറഞ്ഞു.
കേസില്‍ സാക്ഷിവിസ്താരം തുടരുകയാണ്. 46 മുതല്‍ 52 വരെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇന്നലെ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."