വിരമിച്ച ഡിവൈ.എസ്.പിക്ക് പൊലിസുകാരന്റെ തെറിയഭിഷേകം
തിരുവനന്തപുരം: വിരമിച്ച ഡിവൈ.എസ്.പിക്ക് വീട്ടുകാരുടെ മുന്നില്‍ വച്ച് പൊലിസുകാരന്റെ തെറിയഭിഷേകം. രണ്ടുമാസം മുന്‍പ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനെയാണ് ഇതേ വകുപ്പില്‍ ജോലി ചെയ്യുന്ന പൊലിസുകാരന് സ്വകാര്യ ചടങ്ങിനിടെ തെറി വിളിച്ചത്.
സര്വിസിലുണ്ടായിരുന്നപ്പോള് തനിക്കെതിരേ നടപടിയെടുത്തെന്ന കാരണം പറഞ്ഞാണ് അസഭ്യവര്‍ഷം. ഇതേതുടര്‍ന്ന് വിരമിച്ച ഡിവൈ.എസ്.പി ടെലികമ്യൂണിക്കേഷന്‍ എസ്.പി മഞ്ജുനാഥിനു പരാതി നല്കി.
നേരത്തെ തെറിവിളിച്ച പൊലിസുകാരന് കൃത്യമായി ഡ്യൂട്ടിക്കു വരുന്നില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് എസ്.പി അന്വേഷണത്തിനു ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു.
അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പൊലിസുകാരനെ സിറ്റി ഓഫിസില്‍നിന്ന് തിരുവനന്തപുരം റൂറല്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കു സ്ഥലംമാറ്റി.
ഡിവൈ.എസ്.പിയാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്ന് ആരോപിച്ചാണ് തെറി വിളിച്ചത്. ഭരണപക്ഷ പൊലിസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് പരാതിയില്‍ പറയുന്ന പൊലിസുകാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."