മണ്‍സൂണ്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരൂരങ്ങാടി: ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് മണ്‍സൂണ്‍ പരിശോധന കര്‍ശനമാക്കി. തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ കോഴിച്ചെനക്കും യൂനിവേഴ്‌സിറ്റിക്കുമിടയില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതിന് 60 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു.
അമിത വേഗത, പാരലല്‍ സര്‍വിസ്, രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്തത്, വൈപ്പര്‍, ലൈറ്റ് എന്നിവ പ്രവര്‍ത്തിക്കാത്തത്, ടയറുകളുടെ തേയ്മാനം, ഗുഡ്‌സ് ഓട്ടോയില്‍ യാത്രക്കാരെ കയറ്റിയത്, ഹെല്‍മെറ്റ്, വിദ്യാര്‍ഥികളുടെ ഡ്രൈവിങ് തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഇവരില്‍ നിന്നും 22600 രൂപ പിഴ ഇനത്തില്‍ ഈടാക്കി. പരിശോധനക്ക് എം.വി.ഐ അജില്‍ കുമാര്‍, എ.എം.വി.ഐമാരായ അബ്ദുല്‍ കരീം ചാലില്‍, പി.സി അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധന കര്‍ശനമായി തുടരുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ദിനേഷ് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."