HOME
DETAILS

അരാംകോക്കെതിരായ ആക്രമണം ഇറാന്‍ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണെന്ന് അമേരിക്ക

  
backup
September 18 2019 | 04:09 AM

saudi-us-against-iran1235

ദുബൈ: സഊദി ദേശീയ എണ്ണകമ്പനിയായ അരാംകോക്ക് കീഴിലെ ലോകത്തെ തന്നെ വലിയ എണ്ണ സംസ്‌കരണ കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇറാനെതിരെ ഗുരുതര ആരോപണവുമായി അമെരിക്ക രംഗത്ത്. എണ്ണപ്പാടത്തിന് നേരെയും എണ്ണ സംസ്‌കരണ യൂണിറ്റിന് നേരെയും നടന്ന ആക്രമണം ഇറാന്റെ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചിട്ടാണെന്നാണ് ആരോപണം. ആക്രമണം നടന്നതിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം. അല്‍ അറബിയ ചാനലിന്റേതാണ് റിപ്പോര്‍ട്ട്

ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണമെന്നായിരുന്നു നേരത്തെ അമേരിക്ക പറഞ്ഞിരുന്നത്. പത്ത് ഡ്രോണുകളാണ് ആയുധവുമായി എത്തിയതെന്നായിരുന്നു വിശദീകരണം. അരാംകോ എണ്ണ സംസ്‌കരണ യൂണിറ്റില്‍ പത്തൊന്‍പത് സ്ഥലങ്ങളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായെന്നും കഴിഞ്ഞ ദിവസം അമേരിക്ക പറഞ്ഞിരുന്നു.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യക്ക് കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കുമെന്ന് റഷ്യ അറിയിച്ചു. സഊദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ സഊദിയെ സഹായിക്കാന്‍ ഒരുക്കമാണെന്നും അത് മൂലം സഊദിക്ക് സ്വയം പ്രതിരോധിക്കാന്‍ സാധിക്കുമെന്നും പുടിന്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് ഇറാന്‍ എസ്300 മിസൈല്‍ പ്രതിരോധ സംവിധാനം ഇറാനും എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം തുര്‍ക്കിയും വാങ്ങിയിട്ടുണ്ട്. സഊദിക്കും ഈ വഴി തിരഞ്ഞെടുക്കാമെന്നും ഇറാന്‍, തുര്‍ക്കി പ്രസിഡന്റ്മാരോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago