HOME
DETAILS

കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നത് സ്വകാര്യ കമ്പനി വിവാദം പുകയുന്നു

  
backup
September 18, 2019 | 4:31 AM

kifbi-is-inspecting-by-private-company

 

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ പരിശോധിക്കുന്നതിനുള്ള ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയത് വിവാദത്തിലേക്ക്. മതിയായ യോഗ്യതകളില്ലാത്ത കമ്പനിക്ക് പദ്ധതി വിലയിരുത്തലിന്റെ ചുമതല നല്‍കി കോടികള്‍ അനുവദിച്ചത് ഈ മാസം 10ന് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
തട്ടിക്കൂട്ട് കമ്പനിക്ക് പരിശോധനാ ചുമതല നല്‍കിയത് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കിഫ്ബിലെ പ്രൊജക്ടുകള്‍ പരിശോധിക്കാനായി ചീഫ് പ്രൊജക്ട് എക്‌സാമിനര്‍ തലവനായ അപ്രൈസല്‍ ഡിവിഷന്‍ നിലവിലുണ്ട്. ഇതിനുപുറമെയാണ് ടെറാനസ് എന്ന സ്വകാര്യ കമ്പനിയെയും നിയോഗിച്ചിരിക്കുന്നത്. ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബിയുടെ 32,000 കോടിയുടെ പദ്ധതികള്‍ പരിശോധിച്ചത് 2015ല്‍ മാത്രം രൂപീകരിച്ച ഈ കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാര്‍ നല്‍കുന്ന രൂപരേഖ പരിശോധിച്ച് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കുകയാണ് കമ്പനിയുടെ ചുമതല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെറാനസിന് ധനവകുപ്പില്‍നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ടെറാനസിന്റെ ഉടമയുടെ പേരില്‍ മറ്റൊരു കണ്‍സള്‍ട്ടന്‍സി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
പദ്ധതികള്‍ വിലയിരുത്തിയ വകയില്‍ ഇതുവരെ ആറുകോടിയിലധികം രൂപയാണ് ടെറാനസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കിഫ്ബി നേരിട്ട് 63,38,697 രൂപയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന 6.06 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് നേരത്തേ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് ധനമന്ത്രി രേഖാമൂലം മറുപടി നല്‍കിയിരുന്നു.
അതേസമയം, ടെന്‍ഡര്‍ വിളിച്ചാണ് ടെറാനസിന് കരാര്‍ നല്‍കിയതെന്ന് ധനവകുപ്പ് പ്രതികരിച്ചു. ടെറാനസിന്റെ വിലയിരുത്തലിലൂടെ കിഫ്ബിക്ക് മൂവായിരം കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ടെന്നും ധനവകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  5 days ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  5 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  5 days ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  5 days ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  5 days ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  5 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  5 days ago
No Image

നാഗാലാൻഡിൽ ഐഇഡി സ്ഫോടനം: അസം റൈഫിൾസ് ജവാന് വീരമൃത്യു; നാല് സൈനികർക്ക് പരുക്ക്

National
  •  5 days ago
No Image

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം

Kerala
  •  5 days ago
No Image

കന്നുകാലി അറവ് നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ ഇടക്കാല സ്റ്റേ

National
  •  5 days ago