ഏറനാട് മണ്ഡലത്തിലെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നു
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും സ്‌കൂള്‍ വരാന്തകളും ടൈല്‍ വിരിച്ച് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നു. പി.കെ ബഷീര്‍ എം.എല്‍.എ നടപ്പാക്കിയ ഏറ്റം മുന്നേറ്റം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നത്. മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ വരുന്ന 86 എല്‍.പി, യു.പി സ്‌കൂളികളിലുമായി 664 ക്ലാസ് റൂമുകളിലായി പദ്ധതി നടപ്പാക്കും. ഇത് സംബന്ധിച്ച രൂപരേഖയ്ക്ക് ഇന്നലെ എടവണ്ണയില്‍ നടന്ന യോഗത്തില്‍ അംഗീകാരം നല്‍കി.
എം.എല്‍.എ ഫണ്ടിനു പുറമേ പഞ്ചായത്തിന്റെയും, ജില്ലാ പഞ്ചായത്തിന്റെയും, പി.ടി.എയുടേയും ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റും, പി.ടി.എയും, എം.എല്‍.എയുടെ പ്രത്യേക ശ്രമഫലമായി സ്വകാര്യ വ്യക്തികളായ സ്‌പോണ്‍സറെ കണ്ടെത്തി യോജിച്ചാണ് പദ്ധതി നടപ്പാക്കുക. ക്ലാസ് മുറികള്‍ക്ക് പുറമേ പാചകപ്പുരയും, മൂത്രപ്പുരകളും, സ്‌കൂള്‍ വരാന്തകളും ടൈല്‍ പാകി മനോഹരമാക്കും. ഓഗസ്റ്റില്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."