HOME
DETAILS

നിലമ്പൂര്‍- നായാടംപൊയില്‍ റോഡ് കാല്‍നട യാത്ര പോലും ദുസ്സഹം

  
backup
June 14 2017 | 00:06 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%be%e0%b4%9f%e0%b4%82%e0%b4%aa%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2-2


നിലമ്പൂര്‍: വനം-പൊതുമരാമത്ത് വകുപ്പുകളുടെ തര്‍ക്കം മൂലം റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നു. നിലമ്പൂര്‍-തിരുവമ്പാടി മേഖലയെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന നിലമ്പൂര്‍-നായാടംപൊയില്‍ റോഡ് തകര്‍ന്ന് തരിപ്പണമായി. മൂലേപ്പാടം മുതല്‍ കക്കാടംപൊയില്‍ വരെയുള്ള ഭാഗങ്ങളാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്.
2004ല്‍ പൊതുമരാമത്ത് വകുപ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്ത റോഡാണ് അറ്റകുറ്റപ്പണിയില്ലാത്തതിനാല്‍ കുണ്ടും കുഴിയുമായി മാറിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണമെന്ന അവകാശവാദവുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നതാണ് റോഡിന്റെ അറ്റകുറ്റപ്പണി നീളാന്‍ കാരണമായിരിക്കുന്നത്.
മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള ഭാഗം ഹൈവേയാക്കുന്നതിന് 28 കോടി രൂപയാണ് പി.കെ ബഷീര്‍ എം.എല്‍.എയുടെ ശ്രമഫലമായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ വനംവകുപ്പിന്റെ നിപലാട് മൂലം റോഡിന്റെ പലഭാഗങ്ങളും ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഒന്‍പതോളം ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്കും ആയിരത്തോളം മലയോര കര്‍ഷകര്‍ക്കും ഗുണം ലഭിക്കുന്നതാണ് ഈ റോഡ്. ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ കോഴിപ്പാറയിലേക്കും മലബാറിലെ തന്നെ പ്രധാന പാര്‍ക്കായ പി.വി.ആര്‍ നാഷണല്‍ പാര്‍ക്കിലേക്കും വിനോദ സഞ്ചാരികളെത്തുന്നത് ഈ റോഡിലൂടെയാണ്. കാര്‍ഷിക മേഖലയിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഈ നാടിന്റെ പ്രതീക്ഷ തന്നെ ടൂറിസത്തിലാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ആദ്യമായി ഈ റോഡിലൂടെ കെ.എസ്.ആര്‍.ടി.സി സര്‍വിസും ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്ന റോഡിലെ അറ്റകുറ്റപ്പണിക്കാണ് വനംവകുപ്പ് തടസ്സമാകുന്നത്.
വെണ്ടേക്കുംപൊയിലില്‍ നിന്നും കക്കാടംപൊയിലിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. ഇതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കരിമ്പ്, കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കക്കാട് ചുറ്റി വേണം കെ.എസ്.ആര്‍.ടി.സിക്ക് കക്കാടംപൊയിലിലെത്താന്‍. അതിനാല്‍ ഈ റോഡിന്റെ അറ്റകുറ്റപണി യാഥാര്‍ഥ്യമാക്കാന്‍ എം.എല്‍.എയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന ശക്തമായ ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകൻ തള്ളിയിട്ടു, ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം, പ്രതി പൊലിസ് കസ്റ്റഡിയില്‍

crime
  •  a month ago
No Image

ദുബൈ മെട്രോയുടെ മൂന്നാമത്തെ റൂട്ട്: നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

ലൈംഗികാതിക്രമ കേസ്; മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതേവിട്ടു

Kerala
  •  a month ago
No Image

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

Kerala
  •  a month ago
No Image

കോയിപ്രം മർദ്ദനകേസ്; ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ: രണ്ട് പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലിസ്; കാരണങ്ങൾ അവ്യക്തം: ഹണിട്രാപ്പ്, ആഭിചാരം?

crime
  •  a month ago
No Image

യുഎഇയിലാണോ? എങ്കിൽ എമിറേറ്റ്സ് ഐഡി ഇംപോർട്ടന്റാണ്; നിങ്ങളുടെ എമിറേറ്റ്സ് ഐഡി ചിപ്പിൽ ഒളിച്ചിരിക്കുന്ന വിവരങ്ങൾ അറിയാം

uae
  •  a month ago
No Image

സ്റ്റേഷനുകളിലെ ക്യാമറ പൊലിസുകാർ ഓഫ് ചെയ്യാൻ സാധ്യത; ഓട്ടോമാറ്റിക് കൺട്രോൾ റൂം വേണമെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍

National
  •  a month ago
No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി

latest
  •  a month ago