HOME
DETAILS

വര്‍ണ വിളക്കുകളില്ല, തോരണങ്ങളില്ല; ജറുസലേമില്‍ റമദാനിലെ അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ഇസ്‌റാഈല്‍

  
Web Desk
February 20, 2026 | 4:59 AM

Israel bans ramadan decorations Jerusalem

റമദാന്‍ എന്നാല്‍ ആഘോഷമാണ് ഫലസ്തീനികള്‍ക്ക്. ആകാശത്ത് റമദാര്‍ പിറ കാണുമ്പോള്‍ അവരുടെ തെരുവുകളില്‍ ആഹ്ലാദത്തിന്റെ വെളിച്ചം മിന്നിത്തുടങ്ങും. തോരണങ്ങളും വര്‍ണവിളക്കുകളും അവരുടെ വീടുകളേയും തെരുവകളേയും പ്രകാശിതമാക്കും. നോമ്പും തറാവീഹും അവരുടെ കൊച്ചു കുഞ്ഞുങ്ങള്‍ വരെ ആഘോഷമാക്കും. മരണം പെയ്യുന്ന ഭീകര നാളുകളില്‍ പോലും കീറലുകള്‍ വീണ തങ്ങളുടെ ടെന്റുകളില്‍ വിളക്കുകള്‍ തെളിച്ചിട്ടുണ്ടായിരുന്നു അവര്‍. 

എന്നാല്‍ ഇത്തവണ ജറുസലേമില്‍ റമദാനിലെ അവരുടെ സന്തോഷത്തിന് വിലക്ക് കല്‍പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. റമദാന്‍ മാസത്തോടനുബന്ധിച്ചുള്ള അലങ്കാരങ്ങള്‍ ജറുസലെമില്‍ ഇസ്‌റാഈല്‍ നിരോധിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ജറുസലേമിലെ എല്ലാ ഫലസ്തീനികളെയും പോലെ, റമദാന്‍ വിളക്കുകള്‍, അലങ്കാരങ്ങള്‍, ആഹ്ലാദം എന്നിവയാല്‍ നിറഞ്ഞ നഗരത്തിന്റെ ഇടവഴികള്‍ കാണാന്‍ താനും കാത്തിരിക്കുകയായിരുന്നു- പ്രദേശത്തുകാരനായ അഹമ്മദ് പറയുന്നു. റമദാനില്‍ നാട് മറ്റൊന്നാകുമായിരുന്നു സാധാരണ. എന്നാല്‍ ഇത്തവണ പഴയ നഗരത്തിന്റെ ചുവരുകള്‍ ശൂന്യമാണ്. ആഘോഷങ്ങളില്ലാതെ തെരുവുകള്‍ ശ്രദ്ധേയമാംവിധം നിശബ്ദമാണ്. അലങ്കാരങ്ങള്‍ക്ക് മാത്രമല്ല വിലക്ക്. റമദാനിലെ പരമ്പരാഗത രീതികള്‍ക്കെല്ലാം സയണിസ്റ്റ് ഭരണകൂടം നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു. 

ഫലസ്തീനികള്‍ അല്‍-അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോലും പാടുപെടുന്നു. അതേസമയം ഇസ്‌റാഈലി കുടിയേറ്റക്കാര്‍ക്കാകട്ടെ മുമ്പ് അനുവദിച്ചതിലും കൂടുതല്‍ സമയം സ്ഥലത്ത് അതിക്രമിച്ചു കയറി സ്വന്തം പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയും- അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇസ്‌റാഈല്‍ സൈന്യം പ്രദേശവാസികള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുകയാണ് - അദ്ദേഹം പറഞ്ഞു. തുറന്ന് സന്തോഷിക്കാന്‍ കഴിയുന്ന ഒരു നോമ്പ് കാലത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ ഇപ്പോഴും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജറുസലെമിലെ പഴയ നഗരത്തിലും (Old City) സമീപപ്രദേശങ്ങളിലും റമദാനെ വരവേറ്റ് വര്‍ണ വിളക്കുകള്‍ സ്ഥാപിക്കുക എന്നത് ഫലസ്തീനികള്‍ പതിവായി നടത്തുന്ന ഒരു പ്രധാന ചടങ്ങായിരുന്നു. മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വലിയ രീതിയിലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ഇസ്‌റാഈല്‍ സുരക്ഷാ സേന ന്യായീകരിക്കുന്നത്. എന്നാല്‍ അല്‍-അഖ്‌സ പള്ളിയിലേക്കുള്ള വിശ്വാസികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് അലങ്കാരങ്ങള്‍ക്കും വിലക്ക് വീണത്.ആഘോഷങ്ങള്‍ കുറയുന്നത് പഴയ നഗരത്തിലെ ചെറുകിട വ്യാപാരികളെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് ഫലസ്തീനില്‍ നോമ്പ് ആരംഭിച്ചത്. അധിനിവേശ കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ സൈന്യം സാന്നിധ്യം വ്യാപിപ്പിക്കുകയും സമീപ ദിവസങ്ങളില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

ഇസ്‌റാഈല്‍ നടപടിക്കെതിരെ അറബ് രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. റമദാന്‍ കാലത്തെങ്കിലും ജറുസലേമില്‍ സമാധാനം നിലനിര്‍ത്തണം. ഇത്തരം പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago