HOME
DETAILS

അത് കത്രികയല്ല, വയറില്‍ കുടുങ്ങിയാലും പ്രശ്‌നമില്ല; ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക

  
February 20, 2026 | 5:31 AM

usha-hysterectomy-instrument-row-alappuzha-doctor denies

ആലപ്പുഴ: ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2021ല്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റില്‍ കുടുങ്ങിയത് കത്രികയല്ല, മസ്‌കിറ്റോ എന്ന ചെറിയ ഉപകരണമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക. സംഭവത്തില്‍ തനിക്ക് പങ്കില്ല. ഈ ശസ്ത്രക്രിയ നടത്തിയത് താനല്ല. താന്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലാണ് ഇതെന്നും അന്ന് യൂണിറ്റ് ചീഫ് എന്ന നിലയില്‍ തന്റെ പേര് പറയുന്നത് സ്വാഭാവികമാണെന്നും അവര്‍ പറഞ്ഞു. 

വീട്ടമ്മ മുന്‍പും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അപ്പോള്‍ ഉപകരണം അകത്തുപോയതായിരിക്കാം. ഉപകരണം ശരീരത്തിനുള്ളില്‍ പോകാന്‍ പാടില്ല. ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉപകരണങ്ങളുടെ എണ്ണമെടുക്കണം. ഉപകരണങ്ങളുടെ എണ്ണമെടുക്കാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. അത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. എണ്ണമെടുക്കുമ്പോള്‍ പിഴവ് വന്നാല്‍ ഇങ്ങനെയൊക്കെ വരാമെന്നും അവര്‍ പറഞ്ഞു. 

കൊവിഡ് കാലമായതിനാല്‍ താന്‍ അതിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു. കൊവിഡ് ബാധിതരായ ഗര്‍ഭിണികളുടെ ചികിത്സയ്ക്കാണ് അന്ന് മുന്‍ഗണന നല്‍കിയിരുന്നത്. മൂന്നര കിലോ തൂക്കമുള്ള ഒരു ട്യൂമര്‍ നീക്കം ചെയ്യാനാണ് രോഗിയെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഈ സമയത്ത് നടന്ന ശസ്ത്രക്രിയയില്‍ താന്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 

താനിതുവരെ ആരോടും ചികിത്സയ്ക്കായി പണം വാങ്ങിയിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. തുച്ഛമായ ശമ്പളത്തിലാണ് 38 വര്‍ഷം ജോലി ചെയ്തതെന്നും രാഷ്ട്രീയക്കാരുടെ ശുപാര്‍ശയില്‍ വരുന്നവരെപ്പോലും പണം വാങ്ങാതെയാണ് ചികിത്സിച്ചിട്ടുള്ളതെന്നും  അവര്‍ പറഞ്ഞു. വീട്ടില്‍ രോഗികളെ കാണുന്നത് വലിയ കാര്യമല്ല, പരിചയക്കാര്‍ പറയുമ്പോള്‍ രോഗികളെ വീട്ടില്‍ നിന്ന് നോക്കാറുണ്ടെന്നും ഡോക്ടര്‍ ലളിതാംബിക പറഞ്ഞു. 

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഗര്‍ഭപാത്രം നീക്കം ചെയ്ത തൊഴിലുറപ്പ് തൊഴിലാളിയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ഇവര്‍ ശസ്ത്രക്രിയക്ക് വിധേയമായത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്.

കഴിഞ്ഞ ദിവസം എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. വേദന കാരണം വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്.

വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്. 

കഴിഞ്ഞ ഒരാഴ്ചയായി മൂത്രത്തിലൂടെ രക്തം വരാന്‍ തുടങ്ങിയതോടെയാണ് മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ച യൂറോളജി വിദഗ്ധനായ ഡോക്ടറെ ഉഷ കണ്ടത്. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. പരിശോധനാഫലവുമായി ഇന്നലെ ആശുപത്രിയിലെത്തിയ ഇവരെ ഗുളിക കൊടുത്തു തിരിച്ചയാകുകയാണ് അധികൃതര്‍ ചെയ്തത്.

കഴിഞ്ഞ നാല് ദിവസമായി ഡോക്ടര്‍മാരുടെ സമരം നടക്കുന്നതിനാലാണ് ഉഷയെ അഡ്മിറ്റ് ചെയ്യാതിരുന്നത് എന്നാണു വിവരം. 23ന് വീണ്ടും വരാന്‍ ആവശ്യപ്പെട്ടാണ് മടക്കി അയച്ചത്. അന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ഉഷ പറയുന്നു.

 

A controversy has erupted at Alappuzha Government Medical College Hospital in Kerala after a surgical instrument was found inside the abdomen of Usha Joseph, a Punnapra native who underwent a hysterectomy in May 2021.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  8 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  8 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  9 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  9 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  9 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  9 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  9 days ago