HOME
DETAILS
MAL
വിനേഷ് ഫോഗട്ടിന് ലോക റസ്‌ലിംഗ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം
backup
September 18 2019 | 14:09 PM
നൂര്‍സുല്‍ത്താന്‍: ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് കസാഖിസ്ഥാനില്‍ നടക്കുന്ന ലോക റസ്‌ലിംഗ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേട്ടം. 53കിലോ ഗ്രാം വിഭാഗത്തിലാണ് ഗ്രീസിന്റെ മറിയ റിവോലാരികിയെ 4-1 എന്ന പോയിന്റില്‍ വിനേഷ് പരാജയപ്പെടുത്തിയത്.
അതേസമയം 2020ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ റസ്ലിംഗ് താരം എന്ന നേട്ടം വിനേഷ് ഫോഗട്ട് സ്വന്തമാക്കിയിരുന്നു. ദിവത്തിന്റെ തുടക്കത്തില്‍ അമേരിക്കയുടെ സാറ ഹില്‍ഡ്ബ്രറ്റിനെ 8-2ന് പരാജയപ്പെടുത്തിയാണ് അവര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. 2014ലും 2018ലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫോഗട്ട് സ്വര്‍ണമെഡല്‍ നേടിയിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 50 കിലോ വിഭാഗത്തിലും അവര്‍ സ്വര്‍ണ മെഡല്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."