എസ്.ഡി.പി.ഐ പിന്തുണയില്‍ ഭരണം വേണ്ട; എല്‍.ഡി.എഫ് പ്രതിനിധി രാജിവെച്ചു
ഈരാറ്റുപേട്ട: നഗരസഭാചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിലെ ലൈല പരീത് വിജയിച്ചു. യു.ഡി.എഫിലെ വി.എം സിറാജിനെ പരാജയപ്പെടുത്തിയാണ് ലൈല പരീത് വിജയിച്ചത്. എസ്.ഡി.പി.ഐയുടെ വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. വിഎം സിറാജിന് 12 വോട്ടുകളും ലൈല പരീതിന് 14 വോട്ടുകളും ലഭിച്ചു. എല്‍.ഡി.എഫിലെ 10 അംഗങ്ങളും നാല് എസ്.ഡി.പി.ഐ അംഗങ്ങളുമാണ് ലൈലായ്ക്ക് വോട്ട് ചെയ്തത് .ജനപക്ഷത്തിലെ പി.എച്ച്.ഹസീബും ജോസ് മാത്യുവും തിരഞ്ഞെടുപ്പ് കൗണ്‍സില്‍ യോഗത്തില്‍ എത്തിയിരുന്നില്ല.അവര്‍ കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനപക്ഷം എല്‍.ഡി.എഫിന് വോട്ട് ചെയ്താല്‍ എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു അതുകൊണ്ടാണ് ജനപക്ഷത്തിലെ രണ്ട് അംഗങ്ങള്‍ വിട്ട് നില്ക്കാന് കാരണം. ലൈല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതേസമയം, എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്നും സ്ഥാനം രാജിവെയ്ക്കുമെന്നും അവര്‍ വ്യക്തമാക്കുകയും നേതൃത്വത്തിന്റെ തീരുമാനപ്രകാരം ലൈല പിന്നീട് രാജിവെക്കുകയുമായിരുന്നു.
സിപിഎം നടത്തുന്ന രാഷ്ട്രീയ കോമാളിത്തം ജനങ്ങള്‍ തിരിച്ചറിയണമെന്ന്
മുന്‍സിപ്പാലിറ്റി ചെയര്മാന് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് പദവിയിലെത്തിയ ശേഷം രാജിവച്ച് സിപിഎം നടത്തുന്ന രാഷ്ട്രീയ കോമാളിത്തം ജനങ്ങള്‍ തിരിച്ചറിയണമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലെ ജനപക്ഷത്തെ ഭരണപക്ഷത്തുനിന്ന് അകറ്റി നിര്‍ത്തണമെന്ന എസ്ഡിപിഐ ആവശ്യം എല്‍ഡിഎഫ് നേതാക്കള്‍ അംഗീകരിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ലൈലാ പരീതിനെ എസ്ഡിപിഐ പിന്തുണച്ചത്. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് എല്‍ഡിഎഫ് നേതാക്കളുമായി നടത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ ലൈലാ പരീതിന് വോട്ട് ചെയ്യാന്‍ എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് പ്രസിഡന്റ് സുബൈര്‍ വെള്ളാപ്പള്ളി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."