മെഡലുറപ്പിച്ച് പംഗലും കൗഷികും
ഏത്കബര്ഗ് (റഷ്യ): ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ആദ്യമായി ഇന്ത്യയുടെ രണ്ട് താരങ്ങള്‍ സെമിയില്‍ പ്രവേശിച്ചു. അമിത് പംഗലും മനീഷ് കൗഷിക്കുമാണ് സെമിയില്‍ കടന്നത്. 52 കിലോ വിഭാഗത്തില്‍ ഏഷ്യന്‍ ചാംപ്യനായ അമിത് ഫിലിപ്പീന്റെ കാര്‍ലേ പാലത്തെ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ 63 കിലോയില്‍ അരങ്ങേറ്റക്കാരന്‍ മനീഷ് കൗഷിക് ബ്രസീലിന്റെ വാന്ഡേഴ്സന് ഡി ഒളിവിയേറയെ 5-0ന് ഇടിച്ചിട്ടു.
ഇതോടെ ഇവര്‍ക്ക് ഒരു മെഡലെങ്കിലും ലഭിക്കും. ലോക ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്നത്. അതേസമയം, ഇന്ത്യയുടെ മറ്റു പ്രതീക്ഷകളായ സഞ്ജീത് കുമാറും(91 കിലോ) കവീന്ദര്‍ ബിസ്റ്റും(57 കിലോ) പരാജയം രുചിച്ചു. ഏഴാം സീഡ് ഇക്വഡോറിന്റെ ജൂലിയോ സിസ കാസ്റ്റിലോ ടോറസാണ് സഞ്ജീവിനെ 4-1ന് പരാജയപ്പെടുത്തിയത്. കവീന്ദര്‍ മുന്‍ ലോക മെഡല്‍ ജേതാവ് ഇംഗ്ലണ്ടിന്റെ പീറ്റര്‍ മഗ്രെയ്ലിനോട് 5-0ന് കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."