കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന് സ്ഥാനമില്ല
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഡല്‍ഹി മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരന് ഇല്ല. പ്രധാനമന്ത്രിയുടെ ഓഫിസ് നല്കിയ പട്ടികയില്‍ ഇ. ശ്രീധരന്റെ പേര് ഇല്ല. പ്രധാനമന്ത്രിയടക്കം ഏഴുപേരാണ് ഉദ്ഘാടന വേദിയില്‍ ഉണ്ടാവുക.
മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യനായിഡു, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ പി സദാശിവം, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജെയിന് എന്നിവരാണ് വേദിയിലുണ്ടാവുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മെട്രോ എം.ഡി. ഏലിയാസ് ജോര്‍ജ്, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെയും പട്ടികയില്‍ നിന്നും ഒഴിവാക്കി.
ചടങ്ങിലേക്ക് കെ.എം.ആര്.എല്‍ നല്‍കിയത് 13 പേരുടെ പേരുകളായിരുന്നു. എന്നാൽ എസ്പിജി സുരക്ഷാ ചർച്ചകൾക്കുശേഷം അത് ചുരുക്കുകയായിരുന്നു.
മെട്രോ വേദിയില്‍ ക്ഷണമില്ലാത്തതില്‍ പരാതിയില്ലെന്നും അസ്വാഭാവികത ഇല്ലാത്ത തീരുമാനം അംഗീകരിക്കുന്നതായും ഇ ശ്രീധരന് പ്രതികരിച്ചു.
ഈ വരുന്ന ശനിയാഴ്ച്ചയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."