വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് ആദരം; മുഹമ്മദ് അസ്വീല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍
ജിദ്ദ: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ സഊദി കെ.എം.സി സി ഖമീസ് മുഷയ്ത്ത് സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. പത്താം തരം പൊതു പരീക്ഷയില്‍ പത്ത് ഗ്രേഡ് പോയന്റുകളോടെ മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടിയ 15 പേര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ മൂന്ന് പേര്‍ക്കും 'സി. എച്ച് മുഹമ്മദ് കോയ എക്‌സലന്‍സ് അവാര്‍ഡ്' ലഭിച്ചു.
പഠന പഠനേതര രംഗങ്ങളിലെ വ്യക്തിഗത മികവിന് ഏര്‍പ്പെടുത്തിയ 'സീതി സാഹിബ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അവാര്‍ഡിന് അല്‍ ജനൂബ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും മലപ്പുറം കാവനൂര്‍ സ്വദേശിയുമായ മുഹമ്മദ് അസ്വീല്‍ അര്‍ഹനായി. ലന ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മനോജ് കുമാര്‍ (തമിഴ് നാട്) മോയിസ് അഹമ്മദ് (പാകിസ്താന്‍) , റന ഫാത്തിമ (കേരളം) ഉമ്മു ഷാമില ( തമിഴ് നാട്) താന്‍സി സാക്കിര്‍ ( കേരളം) അനു സാറ ( തമിഴ് നാട്) , നഹിദ സല്‍മ ( ബംഗ്ലൂര്‍), അല്‍ ജനൂബ് ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികളായ അഖീല്‍ അഹമ്മദ് ( കേരളം), അഫീഫ് റോഷന്‍ ( കേരളം), അബ്ദു റഹ്മാന്‍ മുഹമ്മദ് കലീം (ഛത്തീസ്ഗഡ്) , നാസര്‍ തൌഖീര്‍ (ഉക്രൈന്‍) , ഫിര്‍ദൌസ് (ബംഗ്ലാദേശ്) സാമിയ മുഹ്‌സിന്‍ ( ഹൈദ്രാബാദ്) ഷഹനാസ് പഴേരി ( കേരളം) ഫാത്തിമ ഷമീര്‍ (കേരളം) അനാന്‍ ഖുറം (ഹൈദ്രാബാദ്) ഷിസ വജീഹ് സിദ്ധീഖി ( ഡല്‍ഹി) മെഹ് റീന്‍ സുഹൈല്‍ ( മധ്യ പ്രദേശ്) എന്നിവര്‍ സി. എച്ച് മുഹമ്മദ് കോയ എക്‌സലന്‍സ് അവാര്‍ഡ് ഏറ്റു വാങ്ങി.
ജൂബിലി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക അക്കാദമിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു.
അല്‍ ജനൂബ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിദ്ദീഖ് അരീക്കോട്, ലന ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിസിപ്പല്‍ നിഷാത്ത് ജഹാന്‍, കെ.എം. സി.സി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി മൊയ്തീന്‍ കട്ടുപ്പാറ, അല്‍ ജനൂബ് വൈസ് പ്രിന്‍സിപ്പല്‍ മഅസൂം ഫറോക്ക്, വിമന്‍സ് കെ.എം.സി.സി പ്രസിഡന്റ് സബിത മഹബൂബ്, ജനറല്‍ സെക്രട്ടറി ആരിഫ നജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഷീര്‍ മൂന്നിയൂര്‍, മുഹമ്മദ് കുട്ടി മാതാപ്പുഴ, ജലീല്‍ കാവനൂര്‍, ഷാഫി തിരൂര്‍, സലിം പന്താരങ്ങാടി, മഹബൂബ് പത്തപ്പിരിയം, മൊയ്തീന്‍ കട്ടുപ്പാറ, സബിത മഹബൂബ്, ആരിഫ നജീബ്, ഹസീന ഷാഫി, എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഷൈമി റഹ്മാന്‍ അവാര്‍ഡ് ദാന പരിപാടി നിയന്ത്രിച്ചു. ഉസ്മാന്‍ കിളിയമണ്ണില്‍ സ്വാഗതവും ജമാല്‍ കടവ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."