കരിപ്പൂരില്‍നിന്ന് അധിക സര്‍വിസുമായി സഊദി എയര്‍ലൈന്‍സ്
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ജിദ്ദ സെക്ടര്‍ സര്‍വിസില്‍ എയര്‍ ഇന്ത്യ പിറകോട്ട് വലിയുമ്പോള്‍ യാത്രാ തിരക്കു മുതലെടുത്ത് അധിക സര്‍വിസുമായി സഊദി എയര്‍ലൈന്‍സ് രംഗത്ത്. പതിവുയാത്രാ വിമാനങ്ങള്‍ക്കു പുറമെ ഈമാസം രണ്ട് അധിക സര്‍വിസുകളാണ് ജിദ്ദയിലേക്ക് സഊദി എയര്‍ലൈന്‍സ് 23,26 തിയതികളില്‍ നടത്തുന്നത്.
കരിപ്പൂര്‍-ജിദ്ദ, ജിദ്ദ-കരിപ്പൂര്‍ സെക്ടറിലാണ് അധിക സര്‍വിസ്. ആഴ്ചയില്‍ ഒമ്പത് സര്‍വിസ് നടത്തുന്നതിനു പുറമെയാണിത്. രണ്ടു ദിവസങ്ങളിലും വൈകുന്നേരം 5.30ന് സഊദി വിമാനങ്ങള്‍ ജിദ്ദയിലേക്കു പുറപ്പെടും. ജിദ്ദയില്‍നിന്ന് രാവിലെ 7.35നാണ് വിമാനം കരിപ്പൂരിലേക്ക് പുറപ്പെടുക. കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് യാത്രക്കാര്‍ക്കു പുറമെ ഉംറ തീര്‍ഥാടകര്‍ കൂടി വന്നതോടെയാണ് അധിക സര്‍വിസ് നടത്തുന്നത്. പതിവ് യാത്രാ വിമാനങ്ങളില്‍ ഉംറ തീര്‍ഥാടകര്‍ക്ക് സീറ്റുകള്‍ ലഭിക്കാത്ത അവസ്ഥയുണ്ട്. ഉംറ സീസണ് തുടങ്ങിയതിനു ശേഷമുളള ആദ്യ അധിക സര്‍വിസുകളാണിത്. കരിപ്പൂരില്‍നിന്ന് 2015ല്‍ നിര്‍ത്തിവച്ച എയര്‍ ഇന്ത്യയുടെ ജിദ്ദ സര്‍വിസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നെങ്കിലും വിദേശ വിമാന കമ്പനികള്‍ക്ക് ലാഭം കൊയ്യാനുളള മേഖലയാക്കുകയാണ് എയര്‍ ഇന്ത്യ.
സഊദി അറേബ്യന്‍ വിമാനകമ്പനിയായ ഫ്ളൈനാസ് കരിപ്പൂരില്‍നിന്ന് ഒക്ടോബര്‍ 16 മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ നടത്താനിരിക്കുകയാണ്. റിയാദിലേക്കാണ് സര്‍വിസെങ്കിലും ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് കണക്ഷന് വിമാനങ്ങളും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."