'സംവരണ നിയമനങ്ങളില്‍ സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇരട്ടനയം'
കൊല്ലം: ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ഇരട്ടനയമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ സംയുക്തസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മുളവന തമ്പി പറഞ്ഞു.
സമിതി ജില്ലാ കമ്മിറ്റി കൊല്ലം ചിന്നക്കടയില്‍ നടത്തിയ സംവരണസംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണ അട്ടിമറി ശ്രമങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖല, ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികവിഭാഗസംവരണം നടപ്പിലാക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലെ സംവരണ അട്ടിമറി അവസാനിപ്പിക്കുക, ദേശീയതലത്തില്‍ എസ്.സി-എസ്.ടി ലിസ്റ്റ് തയാറാക്കുക, പി.എസ്.സിയെ മറികടന്ന് നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, പട്ടികവിഭാഗങ്ങളുടെ പേരില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സ് പരിശീലനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ചൂഷണം അവസാനിപ്പിക്കുക, സംവരണം പറയാത്ത മേഖലകളില്‍ നിന്നും പൂര്‍ണമായി പട്ടികവിഭാഗങ്ങളെ തഴയപ്പെടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംവരണസംരക്ഷണ സദസ് സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് ഒ. കുഞ്ഞുപിള്ള അധ്യക്ഷത വഹിച്ചു.
സംയുക്തകസമിതി നേതാക്കളായ കെ.എസ്.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എന്‍. രാഘവന്‍, ബി.വി.എസ് ജില്ലാ പ്രസിഡന്റ് സി.കെ. രവീന്ദ്രന്‍, കെ.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് ചെല്ലപ്പന്‍ ഇരവി, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കൈതക്കോട് ശശിധരന്‍, മുളവന മോഹനന്‍, വി.ഐ. പ്രകാശ്, കെ.ജി. ശിവാനന്ദന്‍, കെ. അയ്യപ്പന്‍, പി. ശിവദാസന്‍, പി. ശിവന്‍, ചിറ്റയം രാമചന്ദ്രന്‍, ഇത്തിക്കര രാധാകൃഷ്ണന്‍, കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് ബീനാ രണദേവ്, ജില്ലാ സെക്രട്ടറി ഉഷാ രാധാകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."