കഥാപ്രസംഗത്തില്‍ കഥമാറിയില്ല; ഒന്നാം സ്ഥാനത്ത് ഇത്തവണയും സാന്ദ്ര തന്നെ
കൊപ്പം: പരുതൂരില്‍ നടക്കുന്ന പട്ടാമ്പി സബ് ജില്ലാ കലോത്സവത്തില്‍ കഥാപ്രസംഗം മത്സരത്തില്‍ ഒന്നാം സ്ഥാനം ഇത്തവണയും എടപ്പലം പി.ടി.എം.വൈ.എച്ച്.എസ് സ്‌കൂളില സാന്ദ്ര പുല്ലാനിക്കാട് നേടി. തുടര്‍ച്ചയായി ഏഴാം തവണയാണ് സാന്ദ്ര പുല്ലാനിക്കാട് ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് കഥാപ്രസംഗവുമായി പോവുന്നത്. ആറാം ക്ലാസുമുതലാണ് ഈ നേട്ടം കൈവരിച്ചുതുടങ്ങിയത്.
പദ്യം ചൊല്ലല്‍ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഈ മിടുക്കി. പ്ലസ് ടു വിദ്യാര്‍ഥിയായ സാന്ദ്ര കൊപ്പം കല്‍ഹാരത്തില്‍ മനോജിന്റെയും പേരടിയൂര്‍ എ.എല്‍.പി.എസിലെ അധ്യാപിക സ്മിതയുടെ മകളാണ്. വിവിധ വര്‍ഷങ്ങളിലായി കൂടിയാട്ടം, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം എന്നിവയിലും ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊപ്പം ഭരത കലാക്ഷേത്രയിലെ വിദ്യാര്‍ഥി കൂടിയായ സാന്ദ്ര പുല്ലാനിക്കാട് പലതവണകളായി സംസ്ഥാനത്തില്‍ എ ഗ്രേഡ് നേടുകയും സംസ്ഥാന ലൈബ്രററി കൗണ്‍സില്‍ നടത്തിയ കഥാപ്രസംഗ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."