രാമജന്മഭൂമി, ശബരിമല വിഷയങ്ങളില്‍ നിയമം കൊണ്ടുവരും: കേന്ദ്ര സഹമന്ത്രി വി.മുരളീധന്‍
കോട്ടയം: രാമജന്മഭൂമി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തത് കോടതിയില്‍ കേസ് നടക്കുന്നതുകൊണ്ടാണെന്നും അല്ലാത്തപക്ഷം നിയമം കൊണ്ടുവരുമെന്നും സൂചന നല്‍കി കേന്ദ്ര സഹ മന്ത്രി വി. മുരളീധന്‍.
ശബരിമല വിഷയത്തിലും കോടതിവിധി വന്നശേഷം ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
മരടില്‍ ക്രമക്കേട് നടത്തിയ ഫ്ളാറ്റ് നിര്‍മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
ഫ്ളാറ്റ് ഉടമകളെ മുന്നില്‍ നിര്‍ത്തി നിര്‍മാതാക്കളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നു. മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. നിര്‍മ്മാതാക്കള്‍ക്ക് കെട്ടിടം പണിയാന്‍ അനുമതി നല്‍കിയവരെ പ്രോസിക്യൂട്ട് ചെയ്യണം. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."