സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം; ആശങ്ക വേണ്ടെന്ന് ധനമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളവിതരണം യഥാസമയം പൂര്‍ത്തിയാക്കും. ട്രഷറികള്‍ രാത്രി ഒമ്പത് മണിവരെ പ്രവര്‍ത്തിക്കുമെന്നും ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കുമെന്നും മന്ത്രി അറിയിച്ചു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ശമ്പള വിതരണം വൈകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ശമ്പള ബില്ലില്‍ ചെയ്ത ക്രമീകരണമാണ് ഇപ്പോഴുള്ള പ്രശ്‌നത്തിന് കാരണം.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ആദ്യദിനം ശമ്പളം ലഭിച്ചുവന്നിരുന്നത്. ഇതിന്റെ നാലിലൊന്നു പേര്‍ക്കു മാത്രമാണ് ഇന്നലെ ശമ്പളം വിതരണം ചെയ്യാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."