HOME
DETAILS
MAL
'മലോല്‍മുക്കില്‍ മാവേലിസ്റ്റോര്‍ അനുവദിക്കും'
backup
August 03 2016 | 22:08 PM
വടകര: പഞ്ചായത്ത് ഭരണസമിതി കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കിയാല്‍ ചോറോട് പഞ്ചായത്തിലെ മലോല്‍മുക്കില്‍ മാവേലി സ്റ്റോര്‍ അനുവദിക്കാമെന്നു ഭക്ഷ്യ വകുപ്പുമന്ത്രി തിലോത്തമന്‍ ഉറപ്പുനല്‍കിയതായി സി.പി.എം വൈക്കിലശ്ശേരി ലോക്കല്‍ കമ്മിറ്റി അറിയിച്ചു. കമ്മിറ്റി നല്‍കിയ നിവേദനത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
വടകര-ചോറോട്-മലോല്‍മുക്ക്-ഓര്‍ക്കാട്ടേരി വഴിയും വൈക്കിലശ്ശേരി-കുരിക്കിലാട്-ക്രാഷ്മുക്ക്-ഓര്‍ക്കാട്ടേരി വഴിയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനുവദിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചതായി സി.പി.എം കമ്മിറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."