HOME
DETAILS

പകര്‍ച്ചപ്പനി നിയന്ത്രിക്കല്‍: ഡോക്ടര്‍മാര്‍ക്ക് നൂതന പരിശീലന പരിപാടി സംഘടിപ്പിച്ചു

  
backup
June 14 2017 | 20:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

തിരുവനന്തപുരം: മഴയും വെയിലും മാറിമാറി വരുന്ന സാഹചര്യത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്ന ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച പനികള്‍ നിയന്ത്രണ വിധേയമാക്കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് നൂതന പരിശീലനം. ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പനി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെിഡിസന്‍ വിഭാഗം, ഇന്‍ഫഷ്യസ് ഡിസീസ് വിഭാഗം, സംസ്ഥാന എച്ച്1 എന്‍ 1 നിയന്ത്രണ സെല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, റെസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് നൂതനമായ അപ്‌ഡേറ്റ് നല്‍കിയത്. വിവിധതരം പനികളുടെ രോഗ നിര്‍ണയം, സങ്കീര്‍ണതകള്‍ നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും മരണ നിരക്ക് കുറക്കാനുമുള്ള ശാസ്ത്രീയമായ ചികിത്സാ മാനദ്ണ്ഡങ്ങളെക്കുറിച്ചായിരുന്നു പരിശീലനം നല്‍കിയത്. എച്ച്1 എന്‍1 നോഡല്‍ ഓഫിസര്‍ ഡോ. അമര്‍ ഫെറ്റില്‍ എച്ച്1 എന്‍1 നെപ്പറ്റിയും, മെഡിസിന്‍ വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് ഡെങ്കിപ്പനിയെപ്പറ്റിയും, ഇന്‍ഫക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് വിവിധതരം പകര്‍ച്ച പനികളെപ്പറ്റിയും ക്ലാസെടുത്തു. അത്യാഹിത വിഭാഗത്തിലെത്തുന്ന ഡെങ്കിപ്പനി രോഗികള്‍ക്ക് എങ്ങനെ വിദഗ്ധ ചികിത്സ ലഭ്യമാക്കാം, ഗുരുതര രോഗമുള്ളവരെ എങ്ങനെ കണ്ടെത്താം, അവര്‍ക്കുള്ള വിദഗ്ധ ചികിത്സകള്‍ എന്നിവയും ചര്‍ച്ചയായി. മുന്‍കാലങ്ങളിലുള്ള ഡെങ്കിപ്പനിയെ അപേക്ഷിച്ച് ഇപ്പോഴുള്ളതിന് രോഗത്തിന്റെ തീവ്രതയിലും വ്യത്യാസം വന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതിനെപ്പറ്റി ജനങ്ങളുടെയിടയില്‍ വളരെയധികം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നു. ഡെങ്കിപ്പനിയുടെ ചികിത്സ പ്ലേറ്റ്‌ലെറ്റ് കൗണ്ടിനെ മാത്രം അടിസ്ഥാനമാക്കിയല്ല. ഭൂരിഭാഗം ആളുകളിലും ഡെങ്കിപ്പനി സങ്കീര്‍ണതകള്‍ ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം പോലെയുള്ള പാനീയങ്ങള്‍ ധാരാളമായി കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തേണ്ടത് ഡെങ്കിപ്പനിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പൂര്‍ണമായ വിശ്രമവും ആവശ്യമാണ്. എന്നാല്‍ മലത്തില്‍കൂടി രക്തം വരിക, കറുത്ത നിറത്തിലുള്ള മലം, കഠിനമായ വയറു വേദന, വയറിളക്കം, ഛര്‍ദി എന്നിവയുള്ള രോഗികള്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതാണ്. ഇതോടൊപ്പം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് പനികളായ എലിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ച പനികളെക്കുറിച്ചും വിശദമായ ചര്‍ച്ചയും നടന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ് പരിപാടിക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago