കര്‍ഷകര്‍ക്കു തുണയായി 100 അംഗ കാര്‍ഷിക കര്‍മസേന രംഗത്ത്
പേരൂര്‍ക്കട: കൃഷി സംബന്ധമായ എന്താവശ്യമുണ്ടെങ്കിലും 100 അംഗങ്ങള്‍ അടങ്ങിയ കാര്‍ഷിക കര്‍മസേനാ പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി രംഗത്തുണ്ടാകും.
കുടപ്പനക്കുന്ന് കൃഷിഭവനിലെ കാര്‍ഷിക കര്‍മസേനാ ഓഫിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ അംഗങ്ങള്‍ തിരുവനന്തപുരം നഗരത്തില്‍ കാര്‍ഷികസംബന്ധമായ എന്താവശ്യത്തിനും ഓടിയെത്തും.
തെങ്ങിനു തടമെടുക്കല്‍, തേങ്ങയിടല്‍, മരച്ചീനി കൃഷി, വാഴയ്ക്കു തടമെടുക്കല്‍, വിത്തുവിതയ്ക്കല്‍, കൃഷിയുടെ വിളവെടുപ്പ്, പുതിയതരം കൃഷിരീതികളുടെ പരിശീലനം, പുതിയഇനം തൈകള്‍ നല്‍കല്‍, കാര്‍ഷിക വളങ്ങളുടെ വിതരണം, കൃഷിയെക്കുറിച്ചുള്ള അവബോധക്ലാസുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് കാര്‍ഷിക കര്‍മസേന നടത്തിവരുന്നത്.
ഒരു മാനേജര്‍, ഒരു അക്കൗണ്ടന്റ്, 2 സൂപ്പര്‍വൈസര്‍മാര്‍ എന്നിവരാണ് കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കര്‍ഷകര്‍ക്ക് ഇവരുമായി ബന്ധപ്പെടുന്നതിന് ഫോണ്‍നമ്പരുകളും നല്‍കിയിട്ടുണ്ട്. എന്താവശ്യമുണ്ടെങ്കിലും കര്‍മസേനയിലെ ചുറുചുറുക്കുള്ള വനിതകളും പുരുഷന്മാരും യുവാക്കളുമെല്ലാം രംഗത്തെത്തും.
15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് കൃഷിവന്‍ കര്‍മ്മസേനയെ രംഗത്തിറക്കിയിരിക്കുന്നത്. 8 മണിക്കൂര്‍ ജോലിസമയമുള്ള ഇവരില്‍ ഒരാള്‍പോലും വെറുതെ ഇരിക്കുന്നില്ല.
എന്താവശ്യത്തിനും നിമിഷനേരംകൊണ്ട് വീടുകളില്‍ ഓടിയെത്തുന്ന ഇവര്‍ കര്‍ഷകരുടെ മിത്രങ്ങളായാണ് അറിയപ്പെടുന്നത്. പ്രത്യേകതരം യന്ത്രങ്ങളുപയോഗിച്ച് നിലം ഉഴുന്നതിനും വിളകള്‍ നടുന്നതിനും വരെ പ്രായോഗികപരിശീലനം സിദ്ധിച്ചിട്ടുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ഏറെ സഹായം ചെയ്യാന്‍ ഇവര്‍ക്കു സാധിക്കും.
തിരുവനന്തപുരം നഗരത്തിലും ഗ്രാമങ്ങളിലും നെല്‍കൃഷി അന്യമായെങ്കിലും മറ്റുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഫലവൃക്ഷങ്ങളെ കര്‍ഷകരിലൂടെ തിരിച്ചുകൊണ്ടുവരുന്നതിനും കാര്‍ഷിക കര്‍മസേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."