യുവതി മരിച്ച സംഭവം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ മാതാപിതാക്കള്‍
റിയാദ്: പറവൂരില്‍ യുവതിയെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവും പൊലിസും പ്രതികളാണെന്നും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്.
ജിദ്ദ ലാമാര്‍ക്ക് അറേബ്യയില്‍ വെയര്‍ഹൗസ് സൂപ്പര്‍വൈസറായിരുന്ന എറണാകുളം കൊച്ചുകടവന്ത്ര അമ്പാടി മാനര്‍ ഫഌറ്റില്‍ പാറക്കല്‍ ഹൈജിനസ് (അജി)യും ജിദ്ദ ജാമിഅ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് ലീലാമ്മ എന്നിവരാണ് മകള്‍ അപര്‍ണ എന്ന ആന്‍ലിയയുടെ (25) മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇന്നലെ ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭര്‍തൃവീട്ടില്‍നിന്ന് നേരിട്ട പീഡനത്തിനൊടുവിലാണ് മകള്‍ മരിച്ചതെന്നും ശേഷം പുഴയില്‍ തള്ളി ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് പൊലിസ് തയാറായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഗസ്റ്റ് 28നാണ് ആന്‍ലിയയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിമരിച്ചു എന്നായിരുന്നു അന്ന് പൊലിസ് പറഞ്ഞത്. മാനസികവും ശാരീരികവുമായ പീഡനത്തില്‍ ജസ്റ്റിന്റെ മാതാപിതാക്കളായ മാത്യു, എല്‍സി, സഹോദരങ്ങളായ ജെഫി, ജെയ്‌സണ്‍, സഹോദര ഭാര്യ ടീന എന്നിവരും ഇതില്‍ പങ്കാളികളായിരുന്നു. മകളെ മാനസികരോഗിയാണെന്ന് മുദ്രകുത്തി കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു. ഇവര്‍ക്കെതിരേ തെളിവുണ്ടായിട്ടും നടപടി സ്വീകരിക്കുന്നതിന് കേസ് അന്വേഷിക്കുന്ന തൃശൂര്‍ പൊലിസ് ഇതുവരെ തയാറായിട്ടില്ല. ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. നീതി ലഭിക്കുന്നതുവരെ തങ്ങള്‍ പോരാട്ടം തുടരുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."