HOME
DETAILS

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസ്; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍

  
backup
September 20 2019 | 13:09 PM

2-cpm-workers-arrested

കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒ.കെ ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ബന്ധുവീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.

എലത്തൂര്‍ സ്വദേശിയായ രാജേഷ്(42) ആണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഇയാള്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കക്ക പറിച്ച് ജീവിതം നയിച്ചിരുന്ന രാജേഷ് ഈ ജോലി കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാവാത്തതിനാലാണ് വായപയെടുത്ത് ഓട്ടോ വാങ്ങിയത്. തുടര്‍ന്ന് വണ്ടിയുമായി എലത്തൂര്‍ സ്റ്റാന്‍ഡിലെത്തിയെങ്കിലും സി.ഐ.ടി.യു പ്രവര്‍ത്തകരായ മറ്റ് ഡ്രൈവര്‍മാര്‍ തടയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും രാജേഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

രോഗിയായ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരേയാണ് എലത്തൂര്‍ പൊലിസ് കേസ് ചാര്‍ജ്ജ് ചെയ്തിരുന്നത്. സംഭവത്തില്‍ പ്രതികളെ പിടികൂടാനാവാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago