HOME
DETAILS

കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി വീണ്ടും നികുതി വെട്ടിക്കുറച്ച് സര്‍ക്കാര്‍ , രാജ്യം നേരിടാന്‍ പോവുന്നത് ഗുരുതര പ്രത്യാഘാതം

  
backup
September 20 2019 | 15:09 PM

india-to-face-economic-recession

 


ഡല്‍ഹി; ഹോട്ടല്‍ മേഖലയില്‍ വന്‍ നികുതിയിളവ് പ്രഖ്യാപിച്ച് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍. ആയിരം വരെ  മുറികളുള്ള ഹോട്ടലുകള്‍ക്ക് നികുതിയുണ്ടാകില്ലെന്നതടക്കം  ജി എസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ചും സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ വ്യക്തമാക്കി.


ഹോട്ടല്‍ മേഖലയില്‍ 7500 രൂപ വരെയുള്ള മുറികള്‍ക്ക് 18 ശതമാനമായിരുന്ന ജി എസ് ടി നിരക്ക് 12 ശതമാനമായാണ് കുറച്ചത്. 7500 രൂപയ്ക്കു മുകളിലുള്ള മുറികള്‍ക്ക് 18 ശതമാനം നികുതിയാകും ഇടാക്കുക. കാറ്ററിംഗ് സര്‍വ്വീസിനുള്ള ജിഎസ്ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം തന്നെ ഇലപാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതി ഈടാക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി.
ഇപ്പോള്‍ നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 25 ശതമാനത്തില്‍ നിന്നാണ് 22 ശതമാനമായി കുറച്ചത്. സര്‍ച്ചാര്‍ജും സെസും കൂട്ടി 25.17 ശതമാനം നികുതി മാത്രം നല്കിയാല്‍ മതി. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം സ്ഥാപിക്കുന്ന പുതിയ കമ്പനികള്‍ നികുതി 15 ശതമാനം മാത്രമായിരിക്കും. പുതിയ കമ്പനികള്‍ക്ക് സര്‍ച്ചാര്‍ജും ചേര്‍ത്ത് 17.01 ശതമാനം നല്കിയാല്‍ മതി. ഈ കമ്പനികള്‍ മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സും (മാറ്റ്) നല്‍കേണ്ടതില്ലെന്നും കൗണ്‍സിലില്‍ തീരുമനമായി.

മറ്റു കമ്പനികളുടെ മാറ്റ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുണ്ട്. കമ്പനികളുടെ ഓഹരി കൈമാറ്റത്തിലൂടെയുള്ള മൂലധന വരുമാനത്തിനും വിദേശ ഓഹരി നിക്ഷേപകരുടെ മൂലധന വരുമാനത്തിനും അധിക സര്‍ച്ചാര്‍ജ് ഈടാക്കില്ല. ജൂലൈ അഞ്ചിനു മുമ്പ് ഓഹരികള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച കമ്പനികള്‍ക്ക് ഇതിനുള്ള നിരക്കില്‍ ഇളവു നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  5 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  27 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago