HOME
DETAILS

ടണലില്‍ വെള്ളം നിറച്ചു തുടങ്ങി; ലോവര്‍ പെരിയാറില്‍ ഉല്‍പാദനം ഉടന്‍

  
backup
September 20, 2019 | 7:16 PM

tunal-water-filling5455445645


ബാസിത് ഹസന്‍


തൊടുപുഴ: ലോവര്‍ പെരിയാര്‍ പദ്ധതിയുടെ തകരാര്‍ പരിഹരിച്ച് വൈദ്യുതോല്‍പ്പാദനത്തിനു മുന്നോടിയായി ടണലില്‍ വെള്ളം നിറച്ചുതുടങ്ങി. ഇന്ന് ട്രയല്‍ റണ്‍ നടത്തി ഞായറാഴ്ച ഉല്‍പാദനം തുടങ്ങാനാകുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. ഇന്നലെ രാവിലെ 8.30 നാണ് 12.75 കി.മീ നീളവും ആറ് മീറ്റര്‍ വ്യാസവുമുള്ള ടണലില്‍ വെള്ളം നിറയ്ക്കാന്‍ ആരംഭിച്ചത്. 18 മണിക്കൂറുകൊണ്ടാണ് ടണല്‍ നിറഞ്ഞത്. ഇന്നു രാവിലെ കരിമണലിലെ പവര്‍ ഹൗസില്‍ ട്രയല്‍ റണ്‍ നടത്തും. ജനറേറ്ററുകള്‍ ഓരോന്നായി പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിച്ച് നോക്കും. തകരാറില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും ഉല്‍പാദനം തുടങ്ങുക.
ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ടണല്‍മുഖത്തെ ട്രാഷ് റാക്ക് (ഇരുമ്പ് ഗ്രില്ല്) തകര്‍ത്ത കൂറ്റന്‍ മരത്തടി ടണലില്‍ സഞ്ചരിച്ച് പവര്‍ ഹൗസില്‍ ജനറേറ്ററിന് സമീപത്തെത്തിയതിനേത്തുടര്‍ന്ന് 180 മെഗാവാട്ടിന്റെ നിലയം ഷട്ട്ഡൗണ്‍ ചെയ്യുകയായിരുന്നു. കനത്തമഴയില്‍ ഒഴുകിവന്ന മരത്തടി അണക്കെട്ടിലെ ട്രാഷ്‌റാക്ക് തകര്‍ത്ത് ടണലിലൂടെ കയറി ചിന്നിച്ചിതറിയതിനെ തുടര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ 9ന് നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ തകരാര്‍ പരിഹരിക്കാന്‍ അണക്കെട്ട് വറ്റിക്കുകയായിരുന്നു.
30 മീറ്റര്‍ ഉയരവും 70 ടണ്ണോളം ഭാരവുമുള്ള ട്രാഷ് റാക്കിനാണ് തകരാര്‍ സംഭവിച്ചത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടണലാണ് ലോവര്‍ പെരിയാര്‍ പദ്ധതിയുടേത്. 13 മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ ട്രാഷ് റാക്ക് തകരാറിലായത്. വരുന്ന വേനലില്‍ ട്രാഷ് റാക്ക് പൂര്‍ണമായും മാറ്റി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ആലോചിക്കുന്നുണ്ട്. കെ.എസ്.ഇ.ബി ജനറേഷന്‍ സിവില്‍ ഡയരക്ടര്‍ ബിബിന്‍ ജോസഫിന്റെ മേല്‍നോട്ടത്തിലാണ് പണികള്‍ പൂര്‍ത്തിയാക്കിയത്. ലോവര്‍ പെരിയാര്‍ പദ്ധതി 11 ദിവസത്തോളം ഷട്ട് ഡൗണ്‍ ചെയ്തതോടെ 16.5 കോടിയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണ് നഷ്ടമായത്. ഉല്‍പാദനശേഷിയില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തുള്ള ലോവര്‍പെരിയാര്‍, പ്രധാനമായും പീക്ക് ലോഡ് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. പരമാവധി 4.2 ദശലക്ഷം യൂനിറ്റ് വരെ പ്രതിദിനം ഉല്‍പാദിപ്പിക്കാമെങ്കിലും 3 ദശലക്ഷം യൂനിറ്റാണ് ഇപ്പോഴത്തെ ശരാശരി ഉല്‍പാദനം. യൂനിറ്റിന് ശരാശരി 5 രൂപാവച്ച് കണക്കാക്കിയാല്‍ പ്രതിദിനം ഒന്നരക്കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണ് നഷ്ടമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  2 months ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  2 months ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  2 months ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  2 months ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  2 months ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  2 months ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  2 months ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  2 months ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  2 months ago
No Image

പാർട്ടി മാറ്റത്തിന് പിന്നാലെ വമ്പൻ പദവി; രാഘവ് ഛദ്ദ രാജ്യസഭാ ഹർജി പാനൽ ചെയർമാൻ

National
  •  2 months ago