HOME
DETAILS

ജനസംഖ്യയും ഭൂവിസ്തൃതിയുമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് തിരിച്ചടി

  
backup
September 20, 2019 | 7:20 PM

%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81


കൊണ്ടോട്ടി: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വിഭജനത്തില്‍ നിന്നുളള സര്‍ക്കാര്‍ പിന്മാറ്റം ഭൂവിസ്തൃതിയും ജനസംഖ്യയും കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് തിരിച്ചടിയാകും. സാമ്പത്തിക ബാധ്യത മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ വിഭജനത്തില്‍നിന്ന് പിന്മാറുന്നത്.
എന്നാല്‍, ഇതു കാലങ്ങളായി വിഭജനം കാത്തുനില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. 2015ല്‍ അവസാന നിമിഷമാണ് പല പഞ്ചായത്തുകളുടെയും വിഭജനം റദ്ദായത്. ജനസംഖ്യ 27430ല്‍ അധികമുള്ളവ, 32 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതി, 50 ലക്ഷം രൂപയിലധികം തനതു വരുമാനം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവ വിലയിരുത്തിയാണ് പഞ്ചായത്തുകളെ വിഭജിക്കാന്‍ തീരുമാനിച്ചിരുന്നത്. രണ്ടോ അധിലധികമോ പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയും പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാന്‍ ഡി ലിമിറ്റേഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
വിഭജനത്തിന് കാത്തിരിക്കുന്ന നിരവധി പഞ്ചായത്തുകള്‍ ഇപ്പോള്‍ അരലക്ഷത്തിലേറെ ജനസംഖ്യയുള്ളവയാണ്. മലപ്പുറം ആനക്കയം,അങ്ങാടിപ്പുറം,പാണ്ടിക്കാട്,മൂന്നിയൂര്‍, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ അരലക്ഷത്തിന് മുകളിലാണ് ജനസംഖ്യ. 2020ല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകള്‍ വിഭജിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 2011ലെ സെന്‍സെസ് മുന്‍നിര്‍ത്തിയാണ് ഇതിനായി ജനസംഖ്യ പരിശോധിച്ചത്. ആദ്യം നൂറിലേറെ ഗ്രാമപഞ്ചായത്തുകള്‍ വിഭജിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഏറ്റവും വലിയ പഞ്ചായത്തുകളായ 40 എണ്ണമാക്കി ചുരുക്കി. എന്നാല്‍, പുതിയ പഞ്ചായത്തുകള്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അറിഞ്ഞതോടെയാണ് തല്‍ക്കാലം വാര്‍ഡ് വിഭജനം നടത്തി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടെന്ന നിലപാടിലെത്തിയത്. ജനസംഖ്യയും വിസ്തൃതിയും കൂടിയ പഞ്ചായത്തുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് മതിയായ സേനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഇനിയും അഞ്ചു വര്‍ഷം കാത്തിരിക്കേണ്ട ഗതികേടാണുള്ളത്.
ഓരോ ഗ്രാമപഞ്ചായത്തിനും കീഴില്‍ പഞ്ചായത്ത് ഓഫിസ്, കൃഷിഓഫിസ്,ആരോഗ്യ കേന്ദ്രം,ഹോമിയോ,ആയുര്‍വേദം, മൃഗാശുപത്രി, കൃഷിഭവന്‍, തൊഴിലുറപ്പ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാകും. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫിസിലെത്തുന്ന ജനങ്ങള്‍ക്ക് പെട്ടെന്ന് സേവനവും ലഭ്യമാകും.
ജനസംഖ്യ കൂടുതലുള്ളവയ്ക്ക് നിലവിലെ പരിധിയില്‍ നിന്നുള്ള സേവനമാണ് ലഭിക്കുക. വിഭജനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച സാധാരണക്കാരാണ് ഇതോടെ ദുരിതത്തിലാവുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  7 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago