വരാനിരിക്കുന്ന വിപത്തുകള്‍ പറഞ്ഞ് ' പ്രാണി' ഒന്നാമതെത്തി
ചെറുവത്തൂര്‍: വിവേചനരഹിതമായ പരിസ്ഥിതി ചൂഷണങ്ങള്‍ ഭൂമിയില്‍ ജീവന്റെ വേരറുക്കുമെന്ന മുന്നറിയിപ്പു നല്‍കി 'പ്രാണി' ജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാമതെത്തി. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തിലാണ് ആതിഥേയര്‍ അവതരിപ്പിച്ച നാടകം ഒന്നാമതെത്തിയത്.
പ്രാചീനകാല ജീവിതത്തില്‍നിന്നു നഗരപരിഷ്‌കാരങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ സകല ജൈവീക നന്മകളേയും തകര്‍ത്തെറിയുന്ന വര്‍ത്തമാനകാല മനുഷ്യജീവിതത്തെ അതിശക്തമായി വിചാരണ ചെയ്യുന്നതായിരുന്നു 'പ്രാണി' എന്ന നാടകം.
പ്രകാശന്‍ കരിവെള്ളൂര്‍ രചനയും രതീശന്‍ അന്നൂര്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ കെ.എം സിദ്ധാര്‍ഥ്, കെ. ഹരിദേവ്, ആദിത്ത് ഷൈന്‍, എം. ഋഷിക, അമല മോള്‍, ശ്രീലക്ഷ്മി, ദേവനന്ദന്‍, ബിപിന്‍ രാജ് എന്നിവരാണ് അഭിനയിച്ചത്. ജില്ലയെ പ്രതിനിധീകരിച്ച് ആറാംതവണയാണ് ഈ വിദ്യാലയം സംസ്ഥാനമത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുന്നത്.
കേളപ്പജി 2012ല്‍ അവതരിപ്പിച്ച 'മേരിയുടെ ഡയറി' ദക്ഷിണേന്ത്യന്‍ മത്സരത്തിലും ദേശീയമത്സരത്തിലുമായി ആറ് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച 'സര്‍വചരാചരങ്ങളുടെ ജീവചരിത്രം' രണ്ടാം സ്ഥാനം നേടി. ഏഴു ഉപജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."