HOME
DETAILS
MAL
ട്രെയിന്‍ യാത്രക്കാരില്‍നിന്നു രേഖകളില്ലാതെ കടത്തുകയായിരുന്ന 1.65 കോടി രൂപ പിടിച്ചെടുത്തു
backup
November 03 2018 | 05:11 AM
മംഗളൂരു: ട്രെയിന്‍ യാത്രക്കാരായ മൂന്നുപേരില്‍ നിന്നു 1.65 കോടി രൂപ പിടിച്ചെടുത്തു. മുംബൈയില്‍നിന്നു എറണാകുളത്തേക്കു പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാന് സ്വദേശികളായ മൂന്നുപേരില്‍ നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. അഞ്ഞൂറ്, രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളാണ് റെയില്‍വേ പൊലിസ് പിടിച്ചെടുത്തത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ ഉഡുപ്പിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. സ്ഥലം വാങ്ങിക്കാന്‍ പോവുകയാണ് തങ്ങളെന്ന് ഇവര്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ പൊലിസ് അന്വേഷണം നടത്തി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."