HOME
DETAILS
MAL
റമദാന് വിപണിയില്‍ ഞാവല്‍ പഴവും
backup
June 14 2017 | 21:06 PM
കോഴിക്കോട്: റമദാന് വിപണിയില്‍ ഞാവല്‍ പഴവുമെത്തി. മഴക്കാലമെത്തിയതോടെ പഴ വിപണി മന്ദഗതിയിലായ സമയത്താണ് ഞാവല്‍ പഴം നഗരത്തില്‍ വില്പനക്കെത്തിയത്.
പൊതുവേ വിപണിയില്‍ ഇല്ലാത്ത ഞാവല്‍ പഴം വാങ്ങാന്‍ അധികമാളുകള്‍ എത്തുന്നില്ലെങ്കിലും വില തൊട്ടാല്‍ പൊള്ളും. കിലോയ്ക്ക് 400 രൂപയാണ് വില. വയനാട് മുത്തങ്ങയില്‍ നിന്നാണ് ഞാവല്‍ പഴം വിപണിയിലെത്തിയതെന്ന് മിഠായിത്തെരുവിലെ കച്ചവടക്കാര്‍ പറഞ്ഞു.
പഴവര്‍ഗങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞെങ്കിലും മാമ്പഴം ഒഴികെ മറ്റെല്ലാറ്റിന്റെയും വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."