കുഡ്ലു ബാങ്ക് കവര്‍ച്ച: ഒരു പ്രതികൂടി കീഴടങ്ങി
കാസര്‍കോട്: പ്രമാദമായ കുഡ്ലു ബാങ്ക് കവര്‍ച്ച കേസില്‍ മറ്റൊരു പ്രതി കൂടി കോടതിയില്‍ കീഴടങ്ങി. എറണാകുളം സ്വദേശി ഫെനിക്സ് നെറ്റോ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയതിനു പിന്നാലെയാണ് കേസിലെ മറ്റൊരു പ്രതിയായ ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഹര്‍ഷാദ് പുളിക്കൂര്‍ (24) കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളോട് ഈമാസം 14നു കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കീഴടങ്ങിയ ഹര്‍ഷാദിനെ കോടതി ജാമ്യത്തില്‍ വിട്ടു. അതിനിടെ കേസില്‍ പ്രതികളായി ഇപ്പോഴും ഒളിവില്‍ കഴിയുന്ന രണ്ടുപേര്ക്കെതിരേയുള്ള വിചാരണ കോടതി മാറ്റിവച്ചു. തമിഴ്നാട് പളനി റോഡിലെ ദില്സത്ത(24), തിരുപ്പാട്ടൂര്‍ ഉജാരപാലയത്തെ സുമം(35) എന്നിവരുടെ വിചാരണ നടപടികളാണ് മാറ്റി വച്ചത്. 2015 സെപ്റ്റംബര്‍ ഏഴിനാണു കുഡ്ലു ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."