കൃത്രിമ വസ്തുക്കള്‍ സുലഭമായി ലഭിക്കുന്ന നാടായി കേരളം മാറിയെന്ന് മന്ത്രി
തളിപ്പറമ്പ്: കൃത്രിമ വസ്തുക്കള്‍ സുലഭമായി ലഭിക്കുന്ന നാടായി നമ്മുടെ കേരളം മാറിയെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. അതുകൊണ്ടാണ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ പോലും കേരളത്തില്‍ സുലഭമായി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1 ആന്തൂര്‍ നഗരസഭാ ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രദര്‍ശനവും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്തൂര്‍ നഗരസഭ ഒരുക്കിയ ജൈവ രജിസ്റ്റര്‍ രാജ്യത്തിനു തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. നഗരസഭയിലെ വിവിധ സസ്യജന്തുജാലങ്ങള്‍, ജൈവവിഭവങ്ങളുടെ ലഭ്യത, ഇതുമായി ബന്ധപ്പെട്ട അറിവുകള്‍, ജൈവ വിഭവങ്ങളുടെ ഉപയോഗങ്ങള്‍ തുടങ്ങിയ സമഗ്രമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നഗരസഭാ ജൈവ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് രജിസ്റ്റര്‍ തയാറാക്കിയത്.
സര്‍വേയുടെ ഭാഗമായി നീലിയാര്‍ കോട്ടത്ത് 226 സസ്യ ഇനങ്ങള്‍, 90 ഓളം ജീവികള്‍, 90 ഓളം ചിത്രശലഭങ്ങള്‍, 50 ഓളം പക്ഷികളെയും കണ്ടെത്തിയിരുന്നു. അപൂര്‍വമായി കണ്ടുവരുന്ന നീര്‍മാതളവും ഒട്ടനവധി സസ്യങ്ങളും എ.കെ.ജി ദ്വീപില്‍ കണ്ടെത്തിയിരുന്നു.
പരിപാടിയില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ ശ്യാമള അധ്യക്ഷയായി. കെ.പി ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍ കെ. ഷാജു, പി.പി ഉഷ, എ. പ്രിയ, പി. മുകുന്ദന്‍, എ.എന്‍ ആന്തൂരാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."