രക്ഷിതാക്കള്‍ക്ക് മക്കള്‍ നല്‍കേണ്ട മാസവേതനം വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രായപൂര്‍ത്തിയായ മക്കള്‍ നല്‍കേണ്ട മാസവേതന തുക വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവില്‍ 10,000 രൂപയായി നിജപ്പെടുത്തിയ തുകയാണ് മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 2007ലെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്സ് ആന്‍ഡ് സിറ്റിസണ്‍സ് ആക്ടില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
മാസംതോറും കൂടുതല്‍ തുക സമ്പാദിച്ചിട്ടും രക്ഷിതാക്കള്‍ക്ക് വേണ്ടി 10,000 രൂപ മാത്രം ചെലവാക്കുന്ന മക്കള്‍ വര്‍ധിച്ച് വരുന്നതിനാലാണ് തുക വര്‍ധിപ്പിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ലത കൃഷ്ണ റാവു പറഞ്ഞു. ജൂലൈയില്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷനില്‍ ഭേദഗതി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."