സി.ഐ.എസ്.സി.ഇ നാഷനല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 25 മുതല്‍
കൊച്ചി: സി.ഐ.എസ്.സി.ഇ നാഷനല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് 25 മുതല്‍ 28 വരെ കൊച്ചിയില്‍ നടക്കും. വടുതല ഡോണ്‍ ബോസ്കോ സീനിയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഏറ്റുമുട്ടും.
25ന് രാവിലെ ഒന്‍പതിന് ഹൈബി ഈഡന് എം.പി ഉദ്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ബിഹാര്‍ ആന്‍ഡ് ജാര്‍ഘണ്ഡ്, നോര്‍ത്തേണ്‍, യു.പി, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് ആന്‍ഡ് പോണ്ടിച്ചേരി, നോര്‍ത്ത് വെസ്റ്റേണ്‍, കര്‍ണാടക, കേരള, എന്നീ റീജ്യനുകളാണ് ഏറ്റുമുട്ടുന്നത്.
കേരള ടീമില്‍ വടുതല ഡോണ്‍ ബോസ്കോ സ്കൂളിലെ പത്ത് താരങ്ങളും കേരളത്തിലെ മറ്റ് ഐ.സി.എസ്.ഇ സ്കൂളുകളില്‍ നിന്നുള്ള എട്ട് കുട്ടികളും ബൂട്ടണിയും.
28ന് ഉച്ചക്ക് 12.30 ന് നടക്കുന്ന സമാപനച്ചടങ്ങില്‍ കായികമന്ത്രി ഇ.പി ജയരാജന് ജേതാക്കള്‍ക്കുള്ള എവര്‍റോളിങ് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."