ഫൈനലില്‍ തോറ്റ്, പംഗല്‍ ഇടിയില്‍ വീണു
ഏക്തറിന്‍ബര്‍ഗ് (റഷ്യ): ഇന്ത്യന്‍ പുരുഷ ബോക്‌സിങ് ചരിത്രത്തില്‍ ആദ്യമായി ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ യുവതാരം അമിത് പംഗലിന് പക്ഷേ സ്വര്‍ണം ഇടിച്ചിടാന്‍ കഴിഞ്ഞില്ല. 52 കിലോ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍ ഉസ്‌ബെകിസ്ഥാന്റെ ഷക്കോബിദിന്‍ സൈറോവിനോട് 5-0ന് മുട്ടുമടക്കേണ്ടി വന്നു. ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനം തന്നെ ഫൈനലിലും പുറത്തെടുത്തെങ്കിലും ഉസ്‌ബെക് താരത്തിന്റെ വേഗതയാര്‍ന്ന അറ്റാക്കിങ്ങിനൊപ്പമെത്താന്‍ കഴിഞ്ഞില്ല. രണ്ടാം റൗണ്ടില്‍ കൂടുതല്‍ പഞ്ചുകളുമായി ചാംപ്യന്‍ഷിപ്പിലെ രണ്ടാം സീഡ് കളംവാണെങ്കിലും വിജയം കുറിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ, താരത്തിന്റെ ഉയരക്കുറവും സ്വര്‍ണമെഡല്‍ അന്യമാക്കിയതില്‍ നിര്‍ണായക പങ്കു വഹിച്ചു.
നേരത്തേ സെമിയിലെത്തി ഒളിംപിക് യോഗ്യത നേടിയതോടെ ഇനി അടുത്ത വര്‍ഷം നടക്കുന്ന ഒളിംപിക്‌സില്‍ ഒരു മെഡല്‍ പ്രതീക്ഷിക്കാം. ആ മെഡല്‍ സ്വര്‍ണമാക്കുമെന്ന വിശ്വാസത്തോടെയാണ് ലോക ചാംപ്യന്‍ഷിപ്പ് റിങ്ങില്‍നിന്ന് 23കാരനായ പംഗല്‍ ഇറങ്ങിയത്.
നേരത്തേ സെമിയില്‍ ഖസാകിസ്ഥാന്റെ സാക്കെന്‍ ബിബോസ്സിനോവിനെ 3-2ന് പരാജയപ്പെടുത്തിയാണ് ചരിത്രത്തിലേക്ക് കയറിയത്. ഇനി സൂപ്പര്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്, വികാസ് കൃഷ്ണന്‍, ശിവ ഥാപ്പ, ഗൗരവ് ബിദൂരി, മനീഷ് കൗഷിക് എന്നിവരേക്കാള്‍ ഒരു പടി മുന്നിലാവും അമിത്തിന്റെ സ്ഥാനം. ഇവരെല്ലാവരും ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയപ്പോള്‍ വെള്ളി മെഡലുമായാണ് താരത്തിന്റെ മടക്കം. 2018ലെ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ചെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടാനായിരുന്നു വിധി. നേരത്തേ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയതോടെയാണ് നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ അമിത് പുതുചരിത്രം രചിച്ചത്. സ്വന്തമാക്കാനും ഈ റോത്തക് താരത്തിന് കഴിഞ്ഞു. നേരത്തേ ചാംപ്യന്‍ഷിപ്പില്‍ മനീഷ് കൗഷിക് വെങ്കലമെഡല്‍ നേടിയിരുന്നു.
അന്താരാഷ്ട്ര നേട്ടങ്ങള്‍
2019 ലോക ചാംപ്യന്‍ഷിപ്പ് - വെള്ളി
2019 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്- സ്വര്‍ണം
2018 ഏഷ്യന്‍ ഗെയിംസ് - സ്വര്‍ണം
2018 കോമണ്‍വെല്‍ത്ത് ഗെയിംസ്- വെള്ളി
2017 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്- വെങ്കലം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."